ഇലക്ട്രിക് എസ്.യു.വിയുമായി മഹീന്ദ്ര വരുന്നു
text_fieldsമുംബൈ: ലോകം ഇന്ധനക്ഷാമത്തെ അതിജീവിക്കാനും പരിസ്ഥിതിസൗഹൃദമാകാനും ചുവടുകൾ വെ ക്കുേമ്പാൾ മഹീന്ദ്ര തങ്ങളുടെ ഇലക്ട്രിക് എസ്.യു.വിയായ ‘മഹീന്ദ്ര എക്സ്യുവി 300’ മായി രം ഗത്തുവരുന്നു.
വാഹനം 2020 ഒാടെ വിപണിയിലെത്തുമെന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടർ പവൻ ഗോയങ്ക അറിയിച്ചു.
വിപണിയിൽ അത്ഭുതം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന എസ്.യു.വിക്ക് 380 വോൾട്ട് ശക്തിയും മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയുമുണ്ടാകും. ആവശ്യമെങ്കിൽ വേഗം ഇരട്ടിയാക്കാനുള്ള സംവിധാനവും ഇതിലുണ്ട്. സ്റ്റാേൻറഡ്, ലോങ് റേഞ്ച് എന്നി രണ്ട് മോഡലുകളിലാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കുക.
മഹീന്ദ്രയോടൊപ്പം ഒൗഡിയുടെ ഇ-ട്രോൺ ഇലക്ട്രിക് എസ്.യു.വിയും ഇൗ വർഷം വിപണിയിലെത്തും. ആധുനിക സാേങ്കതിക വിദ്യയായ ലി-അയൺ ബാറ്ററിക്കായി എൽ.ജി. കെം മായി മഹീന്ദ്ര കരാറിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.