എർട്ടിഗയും മുഖംമിനുക്കുകയാണ്
text_fieldsസ്വിഫ്റ്റിനും ഡിസയറിനും പിന്നാലെ മാരുതി കുടുംബത്തിലെ മറ്റൊരംഗംകൂടി മാറുകയാണ്. മാറ്റമെന്ന് പറഞ്ഞാൽ തൊലിപ്പുറത്തെ പരിഷ്കാരങ്ങളല്ല, കാര്യമായ മാറ്റങ്ങൾ തന്നെയാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഏപ്രിലിൽ നടന്ന ഇൻഡോനേഷ്യൻ മോേട്ടാർ ഷോയിലാണ് സുസുക്കി പുത്തൻ എർട്ടിഗയെ ആദ്യമായി അവതരിപ്പിച്ചത്. ദീപാവലിയോടെ ഇന്ത്യയിൽ കാർ എത്തുമെന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. രൂപവും ഭാവവും ഹൃദയവും മാറിയുള്ള വരവാണ് ഇത്തവണ. പുതിയ പ്ലാറ്റ്േഫാമിലെത്തുേമ്പാൾ എർട്ടിഗക്ക് നീളം കൂടിയിട്ടുണ്ട്.
ബലേനോ, സ്വിഫ്റ്റ്, ഡിസയർ തുടങ്ങളിയവയിലെ ഹാർെട്ടക് പ്ലാറ്റ്ഫോം തന്നെയാണ് എർട്ടിഗക്ക്. പഴയ വാഹനത്തിന് 4265 എം.എം ആയിരുന്നു നീളം. ഇപ്പോഴത് 4395 എം.എം ആയി വർധിച്ചു. വീൽബേസിൽ മാറ്റമൊന്നുമില്ല. പഴയ 2740 എം.എം അങ്ങനെ തന്നെ തുടരുന്നു. വീതിയിലും ഉയരത്തിലും അൽപം വർധനവുണ്ട്. മൊത്തത്തിൽ കൂടുതൽ ഇടമുള്ള എം.പി.വിയായി എർട്ടിഗ പരിണമിച്ചു. മുന്നിൽ ഹെഡ്ലൈറ്റും ഗ്രില്ലും ബമ്പറും എല്ലാം മാറി. ക്രോമിയത്തിെൻറ ചെറു കഷ്ണങ്ങൾ പിടിപ്പിച്ചതുപോലുള്ള ഗ്രില്ല് കൂടുതൽ ആധുനികമെന്ന തോന്നലുണ്ടാക്കും.
ഉയർന്ന മോഡലുകളിൽ പ്രൊജക്ടർ ഹെഡ്ലൈറ്റുകൾ വരും. തടിച്ച ബമ്പറും ഫോഗ്ലാമ്പ് ഹൗസിങ്ങും വാഹനത്തിന് നല്ല ഗാംഭീര്യം നൽകും. എർട്ടിഗയുടെ പിൻവശം അതിമനോഹരമായി മാറ്റിപ്പണിതു എന്നതിന് സുസുക്കി എൻജിനീയർമാർ നല്ല ൈകയടി അർഹിക്കുന്നുണ്ട്. ആഡംബര വാഹനങ്ങളോട് കിടപിടിക്കുന്ന പിൻവശമാണ്. മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും വളർന്നിറങ്ങിയ എൽ ആകൃതിയുള്ള ടെയിൽ ലാമ്പ്, നീണ്ട ക്രോമിയം ബാർ, വലിയ സുസുക്കി ലോഗോ, കറുത്ത അരികുകളോടുകൂടിയ ഗ്ലാസ് ഏരിയ എന്നിവയെല്ലാം പിറകിലെ മാറ്റ് കൂട്ടുന്നു.
ബീജും കറുപ്പുമാണ്ഉൾവശത്തെ നിറം. സ്വിഫ്റ്റിലേതിന് സമാനമായ സ്റ്റിയറിങ് വീൽ നേരത്തെ തന്നെ സ്പോർട്ടിയെന്ന് അറിയപ്പെടുന്നതാണ്. എ.സി വെൻറുകൾ മുൻവശത്തുടനീളം നീണ്ടിരിക്കുന്നെന്ന് തോന്നുമാറാണ് രൂപകൽപന ഇതിന് തൊട്ടുതാഴെ തടിയെ അനുസ്മരിപ്പിക്കുന്ന തീമുമുണ്ട്. ഇഗ്നിസിലേതിന് സമാനമായാണ് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെൻറ് സിസ്റ്റം ഇണക്കിച്ചേർത്തിരിക്കുന്നത്. ഡാഷ്ബോർഡിൽ അൽപം മുന്നിലേക്ക് തള്ളിയാണിത് നിൽക്കുന്നത്.
എ.സി സ്വിച്ചുകൾക്ക് കുറേക്കൂടി നിലവാരമാകാമെന്ന് ആർക്കെങ്കിലും തോന്നിയാൽ കുറ്റം പറയാനാകില്ല. സ്റ്റിയറിങ് കൺട്രോളുകൾ, തെളിച്ചമുള്ള ഇൻസ്ട്രമെൻറ് ക്ലസ്റ്റർ, സുഖപ്രദമായ സീറ്റുകൾ, റിയർ പാർക്കിങ് സെൻസറുകൾ തുടങ്ങിയവ പ്രത്യേകതകളാണ്. ഏഴ് സീറ്റുകളുമായാണ് എർട്ടിഗ വരുന്നത്. എല്ലാ േവരിയൻറുകളിലും ഒരു എയർബാഗ് നൽകിയിട്ടുണ്ട്. മുകളിലെത്തുേമ്പാൾ രണ്ട് എയർബാഗുകളും നൽകിയിട്ടുണ്ട്. എ.ബി.എസും സ്റ്റാൻഡേർഡാണ്.
ഏറെ നാളുകൾക്കുശേഷം മാരുതി തങ്ങളുടെ വാഹനത്തിന് പുതിയ എൻജിൻ പരീക്ഷിക്കുന്നത് എർട്ടിഗയിലാണ്. പുതിയ 1.5 ലിറ്റർ കെ15 ബി പെട്രോൾ എൻജിൻ എർട്ടിഗയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഴയ 1.4ലിറ്ററിന് പകരമാണിത് വരുന്നത്. പുതിയ എൻജിൻ 105ബി.എച്ച്.പി കരുത്തും 138എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. ഡീസൽ പഴയ 1.3ലിറ്റർ മൾട്ടിജെറ്റ് ഡി.ഡി.െഎ.എസ് എൻജിൻ തന്നെയാണ്. പെട്രോളിൽ സി.വി.ടി ഒാേട്ടാമാറ്റിക് ഗിയർബോക്സും ഉൾപ്പെടുത്തിയിട്ടുണ്ട്. റെനോ ലോഡ്ജി, ഹോണ്ട ബി.ആർ.വി, നിസാൻ ഇവാലിയ തുടങ്ങിയവയോടായിരിക്കും എർട്ടിഗ മത്സരിക്കുക. വില 6.5മുതൽ ഒമ്പത് ലക്ഷം വരെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.