Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഫെരാരിയുടെ ഹൈബ്രിഡ്​...

ഫെരാരിയുടെ ഹൈബ്രിഡ്​ കരുത്തൻ

text_fields
bookmark_border
Ferari-sf90
cancel

ഫെരാരി ഫോർമുല വൺ ടീമിൻെറ 90ാം വാർഷികത്തോട്​ അനുബന്ധിച്ച്​ കമ്പനി പുറത്തിറക്കിയ മോഡലാണ്​ എസ്​.ഫ്​90. ഹെബ്രിഡ്​ കരുത്തിലാണ്​ എസ്​.എഫ്​90 വിപണിയിലേക്ക്​ എത്തുന്നത്​. ടർബോചാർജഡ്​ 4.0 ലിറ്റർ വി8 എൻജിൻ 749hp കരുത്ത്​ 7500 ആർ.പി.എമ്മിലും 800 എൻ.എം ടോർക്ക്​ 6000 ആർ.പി.എമ്മിലും നൽകുന്നു. ഓൾ വീൽ ഡ്രൈവ്​ സിസ്​റ്റത്തോടെ വിപണിയിലെത്തുന്ന മോഡലിന്​ 0-100 കിലോ മീറ്റർ വേഗത കൈവരിക്കാൻ കേവലം 2.5 സെക്കൻഡ്​ മതിയാകും. ലിഥിയം അയേൺ ബാറ്ററി ഉപയോഗിച്ച്​ 25 കിലോ മീറ്റർ വരെ സഞ്ചരിക്കാനും എസ്​.എഫ്​90ക്ക്​ സാധിക്കും.

Ferari-interior.

ലോകത്തെ ഏറ്റവും വേഗമേറിയ ഹൈബ്രിഡ്​ കാറെന്ന ഖ്യാതിയുമായിട്ടാണ്​ പുതിയ കാറിനെ ഫെരാരി നിരത്തിലെത്തുക്കുന്നത്​. മണിക്കൂറിൽ 340 കിലോ മീറ്ററാണ്​ പരമാവധി വേഗത. എൽ.ഇ.ഡി മാട്രിക്​സ്​ ഹൈഡ്​ലൈറ്റുകൾ, എയ്​റോഡൈനാമിക്​സിനെ കൂടുതൽ സഹായിക്കുന്ന എ പില്ലർ, എൽ.ഇ.ഡി ടെയിൽലൈറ്റുകൾ തുടങ്ങിയവയാണ്​ എക്​സ്​റ്റീരിയറിലെ പ്രധാന സവിശേഷതകൾ.

പ്രധാന എൻജിന്​ പുറമേയുള്ള മൂന്ന്​ ഇലക്​ട്രിക്​ മോ​ട്ടോറുകൾ പരമാവധി 240 എച്ച്​.പി കരുത്താണ്​ നൽകുക. എട്ട്​ സ്​പീഡ്​ ഡ്യുവൽ ക്ലച്ചാണ്​ ട്രാൻസ്​മിഷൻ. 16 ഇഞ്ച്​ എച്ച്​.ഡി സ്​ക്രീനാണ്​ ഇൻറീരിയറിൽ നൽകിയിരിക്കുന്നത്​. എഫ്​ 1 കാറുകളിൽ നിന്ന്​ പ്രചോദനം ഉൾക്കൊണ്ടാണ്​ കോക്​പിറ്റിൻെറ ഡിസൈൻ. ഇ-ഡ്രൈവ്​, ഹൈബ്രിഡ്​, പെർഫോമൻസ്​, ക്വാളിഫൈ എന്നിങ്ങനെ നാല്​ മോഡുകളിൽ കാർ ഡ്രൈവ്​ ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newsFerarriSF90Hybrid car
News Summary - Ferrari Hybrid sportscar makes global debut – SF90-Hotwheels
Next Story