ഫെരാരിയുടെ ഹൈബ്രിഡ് കരുത്തൻ
text_fieldsഫെരാരി ഫോർമുല വൺ ടീമിൻെറ 90ാം വാർഷികത്തോട് അനുബന്ധിച്ച് കമ്പനി പുറത്തിറക്കിയ മോഡലാണ് എസ്.ഫ്90. ഹെബ്രിഡ് കരുത്തിലാണ് എസ്.എഫ്90 വിപണിയിലേക്ക് എത്തുന്നത്. ടർബോചാർജഡ് 4.0 ലിറ്റർ വി8 എൻജിൻ 749hp കരുത്ത് 7500 ആർ.പി.എമ്മിലും 800 എൻ.എം ടോർക്ക് 6000 ആർ.പി.എമ്മിലും നൽകുന്നു. ഓൾ വീൽ ഡ്രൈവ് സിസ്റ്റത്തോടെ വിപണിയിലെത്തുന്ന മോഡലിന് 0-100 കിലോ മീറ്റർ വേഗത കൈവരിക്കാൻ കേവലം 2.5 സെക്കൻഡ് മതിയാകും. ലിഥിയം അയേൺ ബാറ്ററി ഉപയോഗിച്ച് 25 കിലോ മീറ്റർ വരെ സഞ്ചരിക്കാനും എസ്.എഫ്90ക്ക് സാധിക്കും.
ലോകത്തെ ഏറ്റവും വേഗമേറിയ ഹൈബ്രിഡ് കാറെന്ന ഖ്യാതിയുമായിട്ടാണ് പുതിയ കാറിനെ ഫെരാരി നിരത്തിലെത്തുക്കുന്നത്. മണിക്കൂറിൽ 340 കിലോ മീറ്ററാണ് പരമാവധി വേഗത. എൽ.ഇ.ഡി മാട്രിക്സ് ഹൈഡ്ലൈറ്റുകൾ, എയ്റോഡൈനാമിക്സിനെ കൂടുതൽ സഹായിക്കുന്ന എ പില്ലർ, എൽ.ഇ.ഡി ടെയിൽലൈറ്റുകൾ തുടങ്ങിയവയാണ് എക്സ്റ്റീരിയറിലെ പ്രധാന സവിശേഷതകൾ.
പ്രധാന എൻജിന് പുറമേയുള്ള മൂന്ന് ഇലക്ട്രിക് മോട്ടോറുകൾ പരമാവധി 240 എച്ച്.പി കരുത്താണ് നൽകുക. എട്ട് സ്പീഡ് ഡ്യുവൽ ക്ലച്ചാണ് ട്രാൻസ്മിഷൻ. 16 ഇഞ്ച് എച്ച്.ഡി സ്ക്രീനാണ് ഇൻറീരിയറിൽ നൽകിയിരിക്കുന്നത്. എഫ് 1 കാറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കോക്പിറ്റിൻെറ ഡിസൈൻ. ഇ-ഡ്രൈവ്, ഹൈബ്രിഡ്, പെർഫോമൻസ്, ക്വാളിഫൈ എന്നിങ്ങനെ നാല് മോഡുകളിൽ കാർ ഡ്രൈവ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.