മൂന്നര കോടിയുടെ ആഡംബരം; ഫെരാരി പോർേട്ടാഫിനോ ഇന്ത്യയിൽ
text_fieldsആഡംബരവും പെർഫോമൻസും സംയോജിപ്പിച്ച് ഫെരാരി പുറത്തിറക്കുന്ന പുതിയ കാർ പോർേട്ടാഫിനോ ഇന്ത്യൻ വിപണിയിൽ. 3.5 കോടി രൂപയാണ് പോർേട്ടാഫിനോയുടെ ഇന്ത്യൻ വിപണിയിലെ വില. ഫെരാരിയുടെ വില കുറഞ്ഞ കൺവെർട്ടബിൾ മോഡലുകളിലൊന്നാണ് പോർേട്ടാഫിനോ.
3.9 ലിറ്റർ ട്വിൻ ടർബോ v8 എൻജിനാണ് പോർേട്ടാഫിനോയുടെ ഹൃദയം. 600 എച്ച്.പി കരുത്ത് 7500 ആർ.പി.എമ്മിലും 760 എൻ.എം ടോർക്കും 5250 ആർ.പി.എമ്മിലും എൻജിൻ നൽകും. 0-100 കിലോ മീറ്റർ വേഗത കൈവരിക്കാൻ കേവലം 3.5 സെക്കൻഡ് മതി. മണിക്കൂറിൽ 320 കിലോ മീറ്ററാണ് പരമാവധി വേഗത. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഒാേട്ടാമാറ്റിക് ട്രാൻസ്മിഷനാണ്.
പുതിയ ചേസിസിലാണ് പോർേട്ടാഫിനോ വിപണിയിലെത്തുന്നത്. ഇതിലുടെ വാഹനത്തിെൻറ ഭാരം 80 കിലോ ഗ്രാം കുറക്കാൻ കഴിഞ്ഞിട്ടുണ്ട്. 14 സെക്കൻഡിൽ തുറക്കാനും അടക്കാനും കഴിയുന്ന റൂഫ്ടോപ്പാണ് മറ്റൊരു സവിശേഷത. ഇൻറീരിയറിൽ 10.2 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റവും ഉണ്ട്. 18 തരത്തിൽ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകളാണ്. യാത്രക്കാർക്കായി 8.8 ഇഞ്ച് ടച്ച് സ്ക്രീൻ സിസ്റ്റം ഒാപ്ഷണലായി നൽകും. ലംബോർഗി ഹുറകാൻ സ്പൈഡർ, പോർഷേ 911 ടർബോ, ഒൗഡി ആർ 8 സ്പൈഡർ എന്നിവക്കാണ് ഫെരാരിയുടെ പുതിയ മോഡൽ വെല്ലുവിളി ഉയർത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.