പുത്തന്‍ എക്കോസ്പോര്‍ട്ട്
text_fieldsഇന്ത്യക്കാരുടെ പ്രിയപ്പെട്ട നഗര എസ്.യു.വിയാണ് ഫോര്‍ഡ് എക്കോസ്പോര്‍ട്ട്. മാരുതി ബ്രെസ്സയുടെ വരവിന് ശേഷവും വില്‍പ്പന കുറയാതെ വിപണിയില്‍ പിടിച്ച് നിന്ന എക്കോസ്പോര്‍ട്ടിനെ ഫോര്‍ഡ് പുതുക്കി ഇറക്കുകയാണ്. രൂപത്തിലെ ചില മിനുക്കുപണികള്‍ക്കൊപ്പം പുതിയൊരു 1.5ലിറ്റര്‍ പെട്രോള്‍ എൻജിനും അവതരിപ്പിച്ചിട്ടുണ്ട് കമ്പനി.
പുതിയ വീതിയേറിയ ഹെക്സാഗണല്‍ ഗ്രില്ല്, വലിയ പ്രൊജക്ടര്‍ ഹെഡ് ലൈറ്റുകളും േഡ ടൈം റണ്ണിങ്ങ് ലാമ്പും, പുതുക്കിയ ബമ്പറും പരന്ന ഫോഗ് ലാമ്പുകളും ഒക്കെച്ചേര്‍ന്ന പുതുരൂപമാണ് വാഹനത്തിന്. പുത്തന്‍ അലോയ് വീലുകള്‍, പിന്നിലെ സ്പെയര്‍ വീലിെൻറ കവറിലെ മാറ്റം എന്നിവ ശ്രദ്ധേയം.
പിന്നിെലത്തിയാല് ടെയില്‍ ലൈറ്റിലും മാറ്റമുണ്ട്. ഉള്ളില്‍ കറുപ്പിെൻറ അഴകാണ്. ഉയര്‍ന്ന മോഡലുകളില്‍ എട്ട് ഇഞ്ച് ഇന്‍ഫോടൈന്‍മെൻറ് സിസ്റ്റം വന്നു. സിങ്ക് മൂന്ന് സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന ഇവയില്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. കുറഞ്ഞ മോഡലുകളില്‍ 6.5 ഇഞ്ച് സ്ക്രീനാണുള്ളത്. വോയ്സ് കമാന്‍ഡ് സംവിധാനം മികച്ചത്.
ഡിജിറ്റല്‍ ഡിസ്പ്ലേയോടുകൂടിയ പുതിയ ക്ലൈമറ്റിക് കണ്‍ട്രോള്‍ എ.സിയും ലതര്‍ സീറ്റുകളും ആകര്‍ഷകമാണ്. കുറഞ്ഞ വേരിയൻറുകളില്‍ രണ്ടും ഉയര്‍ന്നതില്‍ ആറും എയര്‍ബാഗുകളുണ്ട്. എ.ബി.എസ് സ്റ്റാന്േഡര്ഡാണ്. പുതിയ മൂന്ന് സിലിണ്ടര്‍ 1.5ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എൻജിന്‍ 120 ബി.എച്ച്.പി കരുത്തും 150 എന്‍.എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 1.5ലിറ്റര്‍ ടി.ഡി.സി.ഐ ഡീസല്‍ എൻജിനില്‍ മാറ്റമില്ല. പുതിയ മാറ്റങ്ങളോടെ കൂടുതല്‍ അഴകുള്ളതും കരുത്തുള്ളതും ആധുനികവുമായ വാഹനമായി എക്കോസ്പോര്‍ട്ട് മാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.