ഫിഗോ പഴയ ഫിഗോയല്ല
text_fieldsഇന്ത്യൻ ചെറുകാർ വിപണിയിലെ കുത്തകക്കാരായ മാരുതിക്ക് ഇടക്കൊക്കെ ചില കിഴുക്കുകൾ കിട്ടാറുണ്ട്. ഫോർഡ് ഫിഗോ അത ്തരമൊരു കിഴുക്കാണെന്ന് പറയാം. വല്ലാതെ വിലസിനടന്നിരുന്ന സ്വിഫ്റ്റിന് തനതായ മികവുകൊണ്ട് ഫോർഡ് നൽകിയ മറുപടി യായിരുന്നു ഫിഗോ. മാരുതി സ്വിഫ്റ്റും ഹ്യുണ്ടായ് െഎ 20യും ചേർന്ന് വിഭജിച്ചെടുത്തിരുന്ന വിപണിയിൽ മൂന്നാമതൊരിട ം കണ്ടെത്തിയ വാഹനമാണിത്.
വിപണിയിലെത്തി ഒരു ദശാബ്ദത്തിനിടെ ചെറുതല്ലാത്തൊരു ആരാധകവൃന്ദത്തെ സ്ഥാപിക്കാന ും ഫിഗോക്കായി. കാര്യമായ മാറ്റങ്ങളുമായി ഫിഗോ മുഖംമിനുക്കുകയാണ്. പുതിയ വാഹനത്തിന് അകത്തും പുറത്തും മാറ്റങ്ങളുണ്ട്. ഫിഗോയുടെ സ്പോർട്സ് വേരിയൻറായ എസിനെ അനുസ്മരിപ്പിക്കുന്ന ടൈറ്റാനിയം ബ്ലൂ എന്നൊരു വകഭേദവും നൽകിയിട്ടുണ്ട്. പുറത്തെ മാറ്റങ്ങളിൽ പ്രധാനം ഗ്രില്ലിലും ബംബറിലുമാണ്. ബ്ലൂ വേരിയൻറിലാണ് കൂട്ടിച്ചേർക്കലുകൾ അധികവും.
സ്പോർട്ടിയായ കറുത്ത ഗ്രില്ലിനെ സെല്ലുലാർ എന്നാണ് കമ്പനി വിളിക്കുന്നത്. ‘സി’ ആകൃതിയിലുള്ള നീല ഇൻസെർട്ടുകളോടുകൂടിയ ഫോഗ്ലാമ്പ് വാഹനത്തിെൻറ മൊത്തം ഡിസൈനോട് ചേരുന്നത്. മേൽക്കൂരക്ക് കറുത്ത നിറമാണ് നൽകിയിരിക്കുന്നത്. കറുത്ത 15 ഇഞ്ച് അലോയ് വീലുകൾ ഇവിടെ മാത്രമേ ഉള്ളൂ.
കുറഞ്ഞ വിഭാഗത്തിൽ 14 ഇഞ്ച് വീലുകളാണ്. പിന്നിലെ ബംബറും പുതുക്കി രൂപകൽപന ചെയ്തിട്ടുണ്ട്. ബ്ലൂ എന്നെഴുതിയ സീറ്റുകളും നീല നൂലുകൊണ്ടുള്ള തയ്യലുകളും േഡാറുകളിലെ ഇൻസേർട്ടുകളുമൊക്കെ ഉയർന്ന വേരിയൻറിൽ മാത്രമേയുള്ളൂ. പെട്രോൾ എൻജിൻ കൂടുതൽ മികച്ചതായി. പഴയ 1.2 ലിറ്റർ 88 എച്ച്.പി നാല് സിലിണ്ടർ എൻജിന് പകരം 1.2 ലിറ്റർ മൂന്ന് സിലിണ്ടർ ഡ്രാഗൺ സീരീസ് എൻജിനാണ് നൽകിയിരിക്കുന്നത്.
96 എച്ച്.പി കരുത്ത് ഉൽപാദിപ്പിക്കും. പുതിയ വാഹനത്തിന് കരുത്തുകൂടിയതിനൊപ്പം 2.24 കിലോമീറ്റർ ഇന്ധനക്ഷമതയും വർധിച്ചതായി ഫോർഡ് എൻജിനീയർമാർ പറയുന്നു. പഴയ പെട്രോൾ ഒാേട്ടാമാറ്റിക്കായ 1.5 ലിറ്റർ ഡ്യുവൽ ക്ലച്ചിനും മാറ്റമുണ്ട്. ഇതിനു പകരം 1.5 ലിറ്റർ 123 എച്ച്.പി ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഒാേട്ടാമാറ്റിക് വരും.
ഡീസൽ എൻജിനിൽ മാറ്റമില്ല. പഴയ 100 എച്ച്.പി 1.5 ലിറ്റർ തുടരും. പുതുതായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കറുപ്പാണ് അകത്തളത്തിലെ പ്രധാന നിറം. സെൻറർ കൺസോളിൽ പിയാനോ ബ്ലാക്ക് ഫിനിഷുണ്ട്. ചെറിയ ഡയലുകൾക്ക് കാർബൺ ഫൈബറുകളുടെ മിനുക്കുകൾ നൽകിയത് ആകർഷകം.
സാധനങ്ങൾ സൂക്ഷിക്കാൻ ധാരാളം ഇടമുണ്ട്. ഒാേട്ടാമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഒാേട്ടാ ഫോൾഡിങ് മിററുകൾ, ഒാേട്ടാ ഹെഡ്ലാമ്പുകളും വൈപ്പറുകളും തുടങ്ങിയവയാൽ സമ്പന്നമാണ് പുതിയ ഫിഗോ. പുതുതായി ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ വന്നത് ഉൾവശത്തെ പ്രധാന മാറ്റമാണ്. മധ്യനിരയിൽ വരുന്ന വേരിയൻറുകൾക്കും ടച്ച് സ്ക്രീൻ ലഭിക്കും. ഫോർഡിെൻറ സിങ്ക് ത്രീ സിസ്റ്റവും ആപ്പിൾ കാർപ്ലേയും ആൻഡ്രോയ്ഡ് ഒാേട്ടായും ഉൾപ്പെടുത്തിയിട്ടില്ല. പകരം നാവിഗേഷനും യു.എസ്.ബി, ബ്ലൂ ടൂത്ത് കണക്ടിവിറ്റിയും ഉണ്ട്.
ആറ് എയർബാഗുകൾ, എ.ബി.എസ്, ഇ.ബി.ഡി, പാർക്കിങ് സെൻസറുകളും കാമറയും തുടങ്ങി സുരക്ഷയിലും പിന്നിലല്ല ഫിഗോ. ഡീസലിൽ 25.5 കിലോമീറ്ററും പെട്രോളിൽ 18ഉം മൈലേജ് പ്രതീക്ഷിക്കാം. ഏറ്റവും കുറഞ്ഞ പെട്രോൾ മോഡലിന് 5.15 ലക്ഷവും ഏറ്റവും ഉയർന്ന ഒാേട്ടാമാറ്റികിന് 8.09 ലക്ഷവുമാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.