ഒറ്റ ചാർജിൽ 482 കിലോ മീറ്റർ; ഫോഡിൻെറ ഇലക്ട്രിക് എസ്.യു.വി
text_fieldsകാറുകളിൽ ഇലക്ട്രിക് യുഗമാണ് ഇനി വരാൻ പോകുന്നത്. ഭാവിയുടെ വിപണിയെ കൂടി പരിഗണിച്ച് മോഡലുകൾ പുറത്തിറക്ക ാനാണ് നിർമ്മാതാക്കൾ ഇപ്പോൾ ശ്രമിക്കുന്നത്. ഇതിനായി ഇലക്ട്രിക് കാറുകൾ തങ്ങളുടെ ഉൽപന്നനിരയിലേക്ക് എത്ത ിക്കാൻ എല്ലാ കമ്പനികളും ശ്രമിക്കുന്നുണ്ട്. അമേരിക്കൻ വാഹന നിർമാതാക്കളായ ഫോഡും ഈ രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഫോഡിൻെറ എസ്.യു.വിയായ മസ്താങ്ങിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മാക് ഇ എന്ന ഇലക്ട്രിക് എസ്.യു.വിയാണ് കമ്പനി അവതരിപ്പിക്കുന്നത്.
രണ്ട് ബാറ്ററി ശേഷിയിൽ മസ്താങ് മാക് ഇ വിപണിയിലേക്ക് എത്തും. 75.7kwh, 98.8kwh എന്നിങ്ങനയെയാണ് മസ്താങ്ങ് മാക് ഇയിലെ രണ്ട് ബാറ്ററികൾ. റിയർ വീൽ ഡ്രൈവ് മാത്രമുള്ള മാക് ഇ വേരിയൻറ് ഒറ്റചാർജിൽ 482 കിലോ മീറ്റർ സഞ്ചരിക്കും. ആൾ വീൽ ഡ്രൈവ് വേരിയൻറ് 434 കിലോ മീറ്ററാണ് സഞ്ചരിക്കുക. ചെറിയ ബാറ്ററിയുള്ള സ്റ്റാൻഡേർഡ് വേരിയൻറ് 370 കിലോ മീറ്ററും സഞ്ചരിക്കും. പെർഫോമൻസിന് പ്രാധാന്യം നൽകുന്ന ജി.ടി വേരിയൻറും ഫോഡ് പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഡിസൈനിൽ ചില കാര്യങ്ങൾ ഒഴിച്ച് നിർത്തിയാൽ മസ്താങ്ങുമായി വലിയ സാമ്യമൊന്നുമില്ല പുതിയ മോഡലിന്. സ്റ്റെലിഷ് സ്പോർട്ടി ലുക്കിൽ തന്നെയാണ് മസ്താങ് മാക് ഇയും വിപണിയിലെത്തുന്നത്. ഹിഡൺ ഡോർ ഹാൻഡിൽ, വലിയ അലോയ്, പനോരമിക് സൺറൂഫ് എന്നിവയെല്ലാം മസ്താങ് മാക്ക് ഇയുടെ ഡിസൈനിനെ വ്യത്യസ്തമാക്കും. ഇൻറീരിയറിൽ 15.5 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി കണക്ടിവിറ്റി ഫീച്ചറുകളുമായിട്ടാണ് ഇൻഫോടെയിൻമെൻറ് സിസ്റ്റമെത്തുക. 31.50 ലക്ഷം മുതൽ 43.42ലക്ഷം വരെയായിരിക്കും വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.