ആറ് വർഷത്തിന് ശേഷം സിവിക് വീണ്ടും ഇന്ത്യയിൽ
text_fieldsആറ് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഹോണ്ട സിവിക് വീണ്ടും ഇന്ത്യൻ വിപണിയിലെത്തി. കാതലായ മാറ്റങ്ങളോ ടെയാണ് സിവിക് വീണ്ടും എത്തിയത്. അഞ്ച് വേരിയൻറുകളിലാണ് ഇക്കുറി സിവിക്കിെൻറ വരവ്. രണ്ട് എൻജിനുകളും രണ് ട് ഗിയർബോക്സുകളും സിവിക്കിലുണ്ടാവും. 17.69 ലക്ഷം മുതൽ 22.29 ലക്ഷം വരെയാണ് സിവിക്കിെൻറ വിവിധ മോഡലുകളുടെ വില.
17 ഇഞ്ച് അലോയ് വീൽ, ലെതർ അപ്ഹോളിസ്റ്ററി, ഡേ ടൈം റണ്ണിങ് ലൈറ്റോട് കൂടിയ എൽ.ഇ.ഡി ഹെഡ്ലൈറ്റ്, റെയിൻ സെൻസറിങ് വൈപ്പറുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രോണിക് സൺറൂഫ്, 7 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം എന്നിവയെല്ലാമാണ് മോഡലിെൻറ പ്രധാന സവിശേഷത. സെഗ്മെൻറിലാദ്യമായി ലൈൻ വാച്ച് കാമറ സിസ്റ്റവും സിവിക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷക്കായി ഇരട്ട എയർബാഗുകൾ, എ.ബി.എസ്, ഇ.ബിഡി, വെക്കിൾ സ്റ്റേബിലിറ്റി അസിസ്റ്റ്, ഹാൻഡലിങ് അസിസ്റ്റ്, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, പാർക്കിങ് സെൻസറുകളോട് കൂടിയ റിവേഴ്സ് കാമറ എന്നിവ സിവിക്കിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
1.8 ലിറ്റർ പെട്രോൾ എൻജിൻ 114 പി.എസ് പവറും 174 എൻ.എം ടോർക്കും നൽകും. ഏഴ് സ്പീഡ് സി.വി.ടിയാണ് ട്രാൻസ്മിഷൻ. ലിറ്ററിന് 16.5 കിലോ മീറ്ററാണ് പരമാവധി മൈലേജ്. 1.6 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എൻജിൻ 120 പി.എസ് പവറും 300 എൻ.എം ടോർക്കും നൽകും. ലിറ്ററിന് 26.8 കിലോ മീറ്ററാണ് മൈലേജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.