മസില്‍ വിരിയിച്ച് ജാസ്
text_fieldsഹോണ്ടയുടെ സുന്ദരന്‍ ഹാച്ച്ബാക്കാണ് ജാസ്. മാരുതി സ്വിഫ്റ്റിനോടും ബലേനയോടും തുടങ്ങി ഹ്യുണ്ടായ് എലൈറ്റിനോടും ടൊയോട്ട എറ്റിയോസിനോടും വരെ മത്സരിച്ച് മുന്നേറുന്ന വാഹനം. വിശാലമായ കാബിന്‍, രൂപഭംഗി തുളുമ്പുന്ന പുറംഭാഗം, മികച്ച ഡീസല്‍ പെട്രോള്‍ എന്‍ജിനുകള്‍ എന്നിങ്ങനെ ഏറെ ആകര്‍ഷകമായ പാക്കേജാണ് ഹോണ്ട ജാസിന് നല്‍കിയിരിക്കുന്നത്. ഇതിലേക്ക് മറ്റു ചില പ്രത്യേകതകള്‍ കൂട്ടിയിണക്കി പുതിയൊരു വാഹനത്തിന് രൂപംകൊടുത്തിരിക്കുകയാണ് കമ്പനി. പേര് ഹോണ്ട ഡബ്ള്യു.ആര്‍.വി.
ആദ്യ കാഴ്ചയില്‍ ഇതിനെ എന്തുവിളിക്കുമെന്ന ആശയക്കുഴപ്പം വാഹനപ്രേമികള്‍ക്ക് ഉണ്ടാകാം. ചിലര്‍ ക്രോസെന്നും ചിലര്‍ എസ്.യു.വി എന്നും വിളിച്ചേക്കാം. എന്നാലിതൊരു ക്രോസ് ഹാച്ചാണ്. ക്രോസോവര്‍ എന്ന വിഭാഗത്തില്‍ എത്താത്തതും എസ്.യു.വി ആയി വളരാത്തതുമായ കാറെന്ന് പറയാം. ഹ്യുണ്ടായ് എലൈറ്റ് ഐ 20 ആക്ടീവ്, ടൊയോട്ട എറ്റിയോസ് ക്രോസ്, ഫോക്സ്വാഗന്‍ ക്രോസ് പോളോ എന്നിവയോടൊക്കെയാണ് പുതിയ ഡബ്ള്യു.ആര്‍.വിക്ക് സാമ്യം. മേല്‍പറഞ്ഞ വാഹനങ്ങളെല്ലാം അതാതിന്‍െറ അടിസ്ഥാന വാഹനങ്ങളായ ഹാച്ച്ബാക്കുകളോട് ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി നിര്‍മിച്ചതാണ്.
രൂപത്തില്‍ ഡബ്ള്യു.ആര്‍.വി വ്യത്യസ്തനാണ്. മുന്നില്‍നിന്ന് നോക്കിയാല്‍ എസ്.യു.വി ആണെന്ന് തോന്നും. തടിച്ച മുന്‍ഭാഗവും ഉയര്‍ന്ന ബോണറ്റും കട്ടിയുള്ള ഗ്രില്ലുകളും കാര്‍ എന്ന തോന്നല്‍ പാടെ ഇല്ലാതാക്കുന്നു. ഹെഡ്ലൈറ്റുകളില്‍ ഡെ ടൈം റണ്ണിങ്ങ് ലൈറ്റുകള്‍ പിടിപ്പിച്ചിട്ടുണ്ട്. പിന്‍വശവും മറ്റെവിടെയും കാണാത്ത രൂപത്തിലാണ് വാര്‍ത്തെടുത്തിരിക്കുന്നത്. എല്‍ ആകൃതിയിലുള്ള ടെയില്‍ ലൈറ്റുകള്‍, പുത്തന്‍ ബമ്പര്‍, പുതുക്കിയ ടെയില്‍ ഗേറ്റ്, എന്നിവ നവീന കാഴ്ചയാണ് നല്‍കുന്നത്. വശങ്ങളിലെ കട്ടിയുള്ള പ്ളാസ്റ്റിക് ക്ളാഡിങ്ങുകള്‍, ക്രോമിയം പൂശിയ ഡോര്‍ ഹാന്‍ഡിലുകള്‍, റൂഫ് റെയിലുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ ക്രോസോവറിന്‍െറ രൂപഭംഗി നല്‍കുന്നുണ്ട്.
വലുപ്പത്തില്‍ ജാസിനെക്കാള്‍ മുമ്പനാണ് ഡബ്ള്യു.ആര്‍.വി. 44 എം.എം നീളവും 40 എം.എം വീതിയും 57 എം.എം ഉയരവും കൂടുതലുണ്ട്. വീല്‍ ബേസ് 25 എം.എം കൂടുതലുണ്ട്. ഈ വിഭാഗത്തിലാദ്യമായി സണ്‍റൂഫ് ഹോണ്ട അവതരിപ്പിക്കുകയാണ്. ഇത് ഒരു പ്രീമിയം കാറിന്‍െറ അനുഭവം യാത്രക്കാര്‍ക്ക് നല്‍കും. ജാസിലുണ്ടായിരുന്ന പലതരത്തില്‍ മടക്കാവുന്ന മാജിക് സീറ്റ് സൗകര്യം ഇവിടെയില്ല. 363 ലിറ്റര്‍ ബൂട്ട് മികച്ചതെന്ന് പറയാം. എന്‍ജിന്‍ 1.2 ലിറ്റര്‍ പെട്രോള്‍. 90 ബി.എച്ച്.പി കരുത്ത് ഉല്‍പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയര്‍ബോക്സാണ് ഇതില്‍. 1.5 ലിറ്റര്‍ ഐ.ഡി.ടെക് ഡീസല്‍ 100 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ പ്രാപ്തമാണ്. ആറ് സ്പീഡ് ഗിയര്‍ബോക്സ് മികച്ചത്. 25.5 ലിറ്റര്‍ എന്ന ഇന്ധനക്ഷമതയും ഡീസലില്‍ കമ്പനി വാഗ്ദാനം നല്‍കുന്നു. വില ഏഴ് മുതല്‍ 10 ലക്ഷംവരെ. ഈ മാസംതന്നെ വാഹനം നിരത്തിലത്തെും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.