ഹ്യുണ്ടായ് ഓറ ജനുവരിയിലെത്തും
text_fieldsഹ്യുണ്ടായിയുടെ നാല് മീറ്ററിൽ താഴെയുള്ള സബ്കോംപാക്ട് സെഡാൻ ഓറ ജനുവരി 21ന് അവതരിപ്പിക്കും. എക്സെൻറിെൻറ പിൻഗാമിയായ ഓറ ഗ്രാൻഡ് ഐ10 നിയോസിനെ അടിസ്ഥാനമാക്കിയാണ് ഹ്യുണ്ടായ് നിർമ്മിച്ചിരിക്കുന്നത്. പുറത്തിറക്കുന്നതിന് മുന്നോടിയായി ജനുവരിയിൽ കാറിെൻറ ബുക്കിങ് ആരംഭിക്കും.
രണ്ട് പെട്രോൾ എൻജിനുകളിലും ഒരു ഡീസൽ എൻജിനിലും ഓറ വിപണിയിലെത്തും. 1.2 ലിറ്റർ പെട്രോൾ എൻജിൻ 83 പി.എസ് പവറും 144 എൻ.എം ടോർക്കും നൽകും. 1.0 ലിറ്റർ ടർബോ ചാർജ്ഡ് എൻജിൻ 100 പി.എസ് പവറും 172 എൻ.എം ടോർക്കും നൽകും. 1.2 ലിറ്റർ ഡീസൽ എൻജിൻ 75 പി.എസ് പവറും 90 എൻ.എം ടോർക്കുമാണ് നൽകുക. അഞ്ച് സ്പീഡ് മാനുവലും ഓട്ടോമാറ്റിക്കുമായിരിക്കും ട്രാൻസ്മിഷൻ.
എൽ.ഇ.ഡി ഇൻസേർട്ടോട് കൂടിയ സി ഷേപ്പ് ടെയിൽ ലാമ്പ്, ഷാർക് ഫിൻ ആൻറിന, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ, പ്രൊജക്ടർ ഹെഡ് ലാമ്പുകളും ഫോഗ് ലാമ്പും ബൂമറാങ്ങിെൻറ ആകൃതിയിലുള്ള ഡേ ടൈം റണ്ണിങ് ലൈറ്റുകൾ എന്നിവയെല്ലാം കാറിെൻറ പ്രത്യേകതകളാണ്.
ഇൻറീരിയറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഹ്യുണ്ടായ് പുറത്ത് വിട്ടിട്ടില്ലെങ്കിലും എട്ട് ഇഞ്ച് ഇൻഫോടെയിൻമെൻറ് സിസ്റ്റം വാഹനത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയെ ഇൻഫോടെയിൻമെൻറ് സിസ്റ്റം പിന്തുണക്കും. റിയർ എ.സി വെൻറുകളും വാഹനത്തിലുണ്ട്. ആറ് ലക്ഷത്തിനും ഒമ്പത് ലക്ഷത്തിനുമിടക്കാവും കാറിെൻറ ഷോറും വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.