കോംപാക്ട് സെഡാനുകളിൽ മൽസരം കടുക്കും; ഓറ വിപണിയിൽ
text_fieldsവാഹനപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഹ്യുണ്ടായിയുടെ കോംപാക്ട് സെഡാൻ ഓറ ഇന്ത്യൻ വിപണിയിൽ. 5,79,900 രൂപ യിലാണ് ഓറയുടെ വില തുടങ്ങുന്നത്. 12 വേരിയൻറുകളിൽ ഓറ പുറത്തിറങ്ങും. ഉയർന്ന വകഭേദത്തിന് 9,22,700 ലക്ഷമാണ് വില. 10,000 രൂപ നൽകി മോഡൽ ബുക്ക് ചെയ്യാനുള്ള സൗകര്യം ഹ്യുണ്ടായ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
ബൂമറാങ്ങിെൻറ ആകൃതിയ ുള്ള ഡേ ടൈം റണ്ണിങ് ലൈറ്റും സാറ്റിൻ ഫ്രണ്ട് ഗ്രില്ലുമായാണ് ഓറയുടെ വരവ്. പ്രൊജക്ടർ ടൈപ്പ് ഹെഡ്ലാമ്പും ഫോഗ്ലാമ്പുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൂപ്പേയുടെ രൂപഭാവങ്ങളുള്ള ഓറയിൽ ആർ15 ഡയമണ്ട് കട്ട് അലോയ് വീലുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പിൻവശത്ത് സ്പോർട്ടിയായ ബംബറും എൽ.ഇ.ഡി ടെയിൽ ലാമ്പുകളും നൽകിയിരിക്കുന്നു.
8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റമാണ് ഓറയിൽ ഹ്യുണ്ടായ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയെ ഓറയിലെ ഇൻഫോടെയിൻമെൻറ് സിസ്റ്റം പിന്തുണക്കും. അർകാമൈസിെൻറ പ്രീമിയം സൗണ്ട് സിസ്റ്റം, 5.3 ഇഞ്ച് ഡിജിറ്റൽ സ്പീഡോ മീറ്റർ ആൻഡ് മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേ, വയർലെസ്സ് ചാർജിങ് എന്നിവയും സവിശേഷതകളാണ്.
രണ്ട് പെട്രോൾ എൻജിനിലും ഒരു ഡീസൽ എൻജിനിലും ഓറയെത്തും. 1.2 ലിറ്റർ ബി.എസ് 6 ടി-ജി.ഡി.ഐ പെട്രോൾ എൻജിൻ 83 പി.എസ് പവറും 117 എൻ.എം ടോർക്കും നൽകും. 1.2 ലിറ്റർ ഇക്കോടോർക് ഡീസൽ എൻജിൻ 75 പി.എസ് പവറും 190 എൻ.എം ടോർക്കും നൽകും. ഇരു വേരിയൻറുകൾക്കും അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഉണ്ടാവുക. 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിൻ 100 പി.എസ് പവറും 171 എൻ.എം ടോർക്കും നൽകും. അഞ്ച് സ്പീഡ് മാനുവലാണ് ട്രാൻസ്മിഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.