ക്രേറ്റ കൺവർട്ടബിളാകുേമ്പാൾ..
text_fieldsഇന്ത്യൻ വാഹന വിപണി കൺവർട്ടബിൾ കാറുകൾക്ക് അത്ര വളക്കൂറുള്ള മണ്ണല്ല. ഉയർന്ന വിലയും ഇന്ത്യൻ നിർമിത കൺവർട്ടബിൾ മോഡലുകളുടെ അഭാവം ഇത്തരം വാഹനങ്ങളെ രാജ്യത്ത് നിന്ന് അകറ്റുന്നുണ്ട്. എന്നാൽ, എസ്.ആർ.കെ ഡിസൈൻ എന്ന സ്ഥാപനം സൃഷ്ടിച്ച ക്രേറ്റയുടെ കൺവർട്ടബിൾ പതിപ്പിെൻറ രൂപം ആളുകളെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ്.
ഇന്ത്യൻ വിപണിയിലും ആഗോള വിപണിയിലും ഒരു പോലെ വിജയിച്ച ഹ്യുണ്ടായ് മോഡലാണ് ക്രേറ്റ. മോഡലിെൻറ കൺവർട്ടബിൾ രൂപമാണ് എസ്.ആർ.കെ സൃഷ്ടിച്ചിരിക്കുന്നത്. പൂർണമായും പ്രായോഗികമായ രീതിയിലാണ് ക്രേറ്റയെ സ്ഥാപനം മാറ്റിയെടുത്തിരിക്കുന്നത്.
വിൻഡ്ഷീൽഡിലും റൂഫിലും സി പില്ലറിലുമെല്ലാം എസ്.ആർ.കെ മാറ്റം വരുത്തിയിട്ടുണ്ട്. ഹെഡ്ലൈറ്റ് വരെ ഒഴുകിയിറങ്ങുന്നതാണ് ഗ്രില്ല്. സാേൻറഫ എസ്.യു.വിയുാമയി സാമ്യമുള്ളതാണ് ക്രേറ്റയുടെ കൺവർട്ടബിൾ. കുടുംബങ്ങൾക്ക് കൂടി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലേക്കാണ് ക്രേറ്റയെ മാറ്റിയെടുത്തിരിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.