തരംഗം തീർക്കുമോ കോന
text_fieldsഹ്യുണ്ടായിയുടെ ഇലക്ട്രിക് എസ്.യു.വി കോന ഇന്ത്യൻ വിപണിയിൽ അവതരിച്ചു. മഹീന്ദ്ര ഇ 20 പ്ലസ്, മഹീന്ദ്ര വെറിറ്റ ോ, ടാറ്റ ടിഗോർ എന്നീ ഇലക്ട്രിക് വാഹനങ്ങൾക്ക് ശേഷമാണ് കോനയും വിപണിയിലേക്ക് എത്തുന്നത്. 25.30 ലക്ഷമാണ് കോനയുടെ ഇന്ത്യയിലെ വിപണി വില. ഒറ്റ ചാർജിൽ 452 കിലോ മീറ്ററാണ് കോനയുടെ എ.ആർ.ഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത.
ഹ്യുണ്ടായിയുടെ മുൻ മോഡലുകളിൽ നിന്ന് വ്യത്യസ്തമായ ഡിസൈനാണ് കോനയുടെ ഗ്രില്ലിന് നൽകിയിരിക്കുന്നത്. ഗ്രില്ലിനുള്ളിൽ തന്നെയാണ് ചാർജിങ് പോർട്ട് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഡേ ടൈം റണ്ണിങ് ൈലറ്റോട് കൂടിയതാണ് ഹെഡ്ലാമ്പ്. എൽ.ഇ.ഡി ടെയിൽ ലാമ്പും സ്കിഡ് പ്ലേറ്റും കോനയുടെ പിൻവശത്തെ ഡിസൈനിനെ മനോഹരമാക്കുന്നു. 17 ഇഞ്ച് അലോയ് വീലുകൾ, റൂഫ് റെയിൽ, റിയർ സ്പോയിലർ എന്നിവയും കോനയിൽ ഹ്യുണ്ടായ് ഉൾപ്പെടുത്തിയിട്ടുണ്ട്.
ആഡംബര സൗകര്യങ്ങളോട് കൂടിയ ഇൻറീരിയറാണ് കോനക്ക് നൽകിയിരിക്കുന്നത്. തുകലിൽ പൊതിഞ്ഞ സീറ്റുകൾ, സ്റ്റിയറിങ് വീൽ, സോഫ്റ്റ് ടച്ച് ഡാഷ് ബോർഡ് എന്നിവയെല്ലാം ഇൻറീരിയറിലെ ആഡംബരത്വം വർധിപ്പിക്കുന്നു. സ്റ്റിയറിങ് വീലിൽ ഓഡിയോ&ബ്ലൂടുത്ത് കൺട്രോളുകൾ നൽകിയിട്ടുണ്ട്. പൂർണമായും ഡിജിറ്റലായ ഇൻസ്ട്രുമെേൻറഷൻ ക്ലസ്റ്ററാണ്. ഇതിനൊപ്പം 17.77 ഇഞ്ചിൻെറ ഇൻഫോടെയിൻമെൻറ് സിസ്റ്റവും ഉണ്ട്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയെ പിന്തുണക്കുന്നതാണ് ഇൻഫോടെയിൻമെൻറ് സിസ്റ്റം. 10 തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഇലക്ട്രിക് പാർക്കിങ് ബ്രേക്ക്, ഓട്ടോമാറ്റിക് ടെംപറേച്ചർ കൺട്രോൾ എന്നിവയെല്ലാം കോനയുടെ ആഡംബര സംവിധാനങ്ങളിൽ ചിലതാണ്.
136 പി.എസ് പവറാണ് കോനയിൽ നിന്ന് പരമാവധി ലഭിക്കുക. 395 എൻ.എമ്മാണ് ടോർക്ക്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ്. രണ്ട് മോഡലുകളാണ് കോനക്കുള്ളത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 312 കിലോ മീറ്റർ ഓടാൻ പ്രാപ്തിയുള്ള 39 കിലോ വാട്ട് ബാറ്ററി പായ്ക്ക് ഉള്ള മോഡലും, 452 കിലോ മീറ്റർ ഓടിക്കാവുന്ന 64 കിലോവാട്ട് ബാറ്ററി പായ്ക്കുള്ള മോഡലും. ഇക്കോ പ്ലസ്, ഇക്കോ, കംഫേർട്ട്, സ്പോർട്ട് എന്നിങ്ങനെ നാല് മോഡുകളിൽ കോന വിപണിയിലെത്തും. 0-100 കിലോ മീറ്റർ വേഗത കൈവരിക്കാൻ 9.7 സെക്കൻഡ് മതിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.