ഇന്ധന വില വർധനവിനെ പേടിക്കേണ്ട; നെക്സോ ഇന്ത്യയിലെത്തുന്നു
text_fields
പെട്രോളിയം ഉൽപന്നങ്ങളുടെ വില ഇന്ത്യയിൽ റോക്കറ്റ് പോലെയാണ് കുതിച്ചുയരുന്നത്. അനുദിനം ഇന്ധനവില ഉയരുേമ്പാൾ പലരും വാഹനങ്ങൾ നിരത്തിലിറക്കാൻ പോലും മടിക്കുകയാണ്. ഇതിനൊരു പരിഹാരമാണ് ഹ്യുണ്ടായിയുടെ പുതിയ കാറായ നെക്സോ. ഫ്യുവൽ സെൽ ടെക്നോളജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന നെക്സോ കൊറിയൻ വിപണിയിൽ പുറത്തിറങ്ങി കഴിഞ്ഞു. വൈദ്യുത കാറുകളിൽ ബാറ്ററിക്ക് പകരം ഉപയോഗിക്കുന്ന നൂതന സാേങ്കതിക വിദ്യയാണ് ഫ്യുവൽ സെൽ . ഇപ്പോഴിതാ നെക്സോയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ഹ്യുണ്ടായ്.
ഹ്യുണ്ടായി ഇന്ത്യയുടെ വൈസ് ചെയർമാനാണ് നെക്സോ ഇന്ത്യൻ വിപണിയിലെത്തുന്ന കാര്യം അറിയിച്ചത്. എന്നാൽ, കാർ എപ്പോഴാണ് പുറത്തിറങ്ങുക എന്നത് ഹ്യുണ്ടായ് അറിയിച്ചിട്ടില്ല. സാധാരണ ഇലക്ട്രിക് കാറുകളെക്കാൾ കരുത്തുള്ളതാണ് ഫ്യുവൽ സെൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാറുകളാണ്. പരമാവധി 161 ബി.എച്ച്.പി കരുത്തും 395 എൻ.എം ടോർക്കും പുതിയ കാറിൽ നിന്ന് പ്രതീക്ഷിക്കാം. ഫുൾ ചാർജിൽ 609 കിലോ മീറ്റർ വരെ സഞ്ചരിക്കാൻ നെക്സോക്കാവും. 0-100 കിലോ മീറ്റർ വേഗത കൈവരിക്കാൻ 9.2 സെക്കൻഡിൽ സാധിക്കും.
തനത് ഹ്യുണ്ടായ് ക്രോസ് ഒാവറുകളുടെ ഡിസൈനിൽ തന്നെയാണ് നെക്സോയും പുറത്തിറങ്ങുക. ഷാർപ്പായ ഗ്രില്ലും സ്ലീക്കിയായ ഹെഡ്ലൈറ്റുമാണ് നെക്സോക്ക് നൽകിയിരിക്കുന്നത്. ഇൻറീരിയറിൽ 12.3 ഇഞ്ച് വലിപ്പമുള്ള രണ്ട് ഡിസ്പ്ലേകൾ നൽകിയിട്ടുണ്ട്. സ്പോട്ട് വ്യു മോണിറ്റർ, ലൈൻ ഫോളോവിങ് അസിസ്റ്റ്, ഹൈവേ ഡ്രൈവിങ് അസിസ്റ്റ്, റിമോട്ട് പാർക്കിങ് അസിസ്റ്റ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങളെല്ലാം കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.