ബ്രെസയുടെ എതിരാളി വെന്യു; വിവരങ്ങൾ പുറത്ത് വിട്ട് ഹ്യുണ്ടായ്
text_fieldsമാരുതിയുടെ സബ്കോംപാക്ട് എസ്.യു.വി ബ്രെസയുടെ എതിരാളിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് ഹ്യ ുണ്ടായ്. ക്യു.എക്സ്.ഐ എന്ന കോഡ് നാമത്തിൽ ഹ്യൂണ്ടായ് വികസിപ്പിച്ചെടുത്ത എസ്.യു.വിയാണ് വെന്യു എന്ന പേരിൽ അവതരിക്കുന്നത്. ഏപ്രിൽ 17ന് ഇന്ത്യയിലും ന്യൂയോർക്ക് ഓട്ടോ ഷോയിൽ ഒരേ സമയമായിരിക്കും ഹ്യുണ്ടായിയുടെ എസ ്.യു.വി അവതരിപ്പിക്കുക. മെയ് രണ്ടാം വാരത്തോടെ നിരത്തുകളിലേക്ക് വെന്യു എത്തും.
മൂന്ന് എൻജിൻ ഓപ്ഷനുകളിൽ വെന്യു വിപണിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. 100 എച്ച്.പി കരുത്ത് നൽകുന്ന 1.4 ലിറ്റർ പെട്രോൾ എൻജിനും 90 എച്ച്.പി കരുത്ത് പകരുന്ന 1.4 ലിറ്റർ ഡീസൽ എൻജിനും വെന്യുവിൽ ഉണ്ടാകും. ഇൗ രണ്ട് എൻജിനുകൾക്കൊപ്പവും മാനുവൽ ട്രാൻസ്മിഷനാണ് ഉണ്ടാവുക. അതേസമയം, 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിനൊപ്പം 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഉണ്ടാവുക. കോംപാക്ട് എസ്.യു.വി സെഗ്മെൻറിൽ ആദ്യമായാണ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ കൊണ്ടു വരുന്നത്.
മെയ് രണ്ടാം വാരത്തിൽ ലോഞ്ച് ചെയ്യുേമ്പാഴായിരിക്കും ഹ്യുണ്ടായിയുടെ പുതിയ എസ്.യു.വിയെ കുറിച്ചുള്ള വില ഉൾപ്പടെയുള്ള വിവരങ്ങൾ പുറത്ത് വിടുക. എങ്കിലും 10 ലക്ഷത്തിൽ താഴെയായിരിക്കും മോഡലിൻെറ വില എന്നാണ് സൂചന. ഫോർഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര എക്സ്.യു.വി 300, ടാറ്റ നെക്സോൺ, ബ്രെസ തുടങ്ങിയ മോഡലുകൾക്കാവും ഹ്യുണ്ടായിയുടെ പുതിയ എസ്.യു.വി വെല്ലുവിളിയാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.