ക്രേറ്റയുടെ ഡയമണ്ട് കൺസെപ്റ്റുമായി ഹ്യുണ്ടായി
text_fieldsഹ്യുണ്ടായിയുടെ ജനപ്രിയ മോഡൽ ക്രേറ്റയുെട ഡയമണ്ട് കൺസെപ്റ്റ് കമ്പനി പുറത്തിറക്കി. ബ്രസീലിലെ സാവോപോളോ മോേട്ടാർ ഷോയിലാണ് ക്രേറ്റയുടെ പരിഷ്കരിച്ച പതിപ്പ് ഹ്യുണ്ടായ് പുറത്തിറക്കിയത്. ഇന്ത്യൻ വിപണി പോലെ തന്നെ ബ്രസീലിലും ക്രേറ്റക്ക് ആരാധകർ ഏറെയാണ്.
പൂർണമായും നീല നിറത്തിലാണ് ക്രേറ്റയുടെ പരിഷ്കരിച്ച പതിപ്പിെൻറ എക്സ്റ്റീരിയർ ഡിസൈൻ. പേനാരമിക് സൺറൂഫ്, പ്രീമിയം നിലവാരത്തിലുള്ള ലെതർ സീറ്റുകൾ, ഡ്യുവൽ ടോൺ ഇൻറീരിയർ എന്നിവയാണ് മറ്റ് പ്രത്യേകതകൾ. ഇൻറീരിയറിൽ െഎവറിയുടെ സാന്നിധ്യം കാറിന് കൂടുതൽ മനോഹാരിത നൽകുന്നുണ്ട്.
ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം ഉൾപ്പെടുത്തിയിട്ടുണ്ട്. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഒാേട്ടാ തുടങ്ങിയവ ഇൻഫോടെയിൻമെൻറ് സിസ്റ്റത്തിനൊപ്പം ഇണക്കിചേർത്തിട്ടുണ്ട്. രണ്ടാംനിര യാത്രക്കാർക്കായി 10 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റവും നൽകിയിരിക്കുന്നു. ഡീസൽ എൻജിനിൽ മാത്രമാവും കാർ വിപണിയിലെത്തുക. 1.4, 1.6 ലിറ്റർ എന്നിവയാവും ക്രേറ്റയിലെ ഡീസൽ എൻജിനുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.