പടക്കുതിരയുമായി ഹ്യുണ്ടായ് വീണ്ടും; ഫീച്ചറുകളിൽ ഞെട്ടിച്ച് സാൻട്രോ
text_fieldsഇന്ത്യൻ വാഹനവിപണിയിൽ ഏറ്റവും കൂടുതൽ മൽസരം നടക്കുന്ന സെഗ്മെൻറാണ് ഹാച്ച്ബാക്കുകളുടേത്. ഇതിൽ തന്നെ ജനപ്രിയമായ മോഡലുകളെല്ലാം മിഡ്റേഞ്ച് ഹാച്ച് ബാക്കുകളാണ്. ഇൗ നിരയിലേക്കാണ് ഹ്യുണ്ടായ് പഴയ പടക്കുതിര സാൻട്രോയെ വീണ്ടും അവതരിപ്പിക്കുന്നത്. െഎ 10നും ഇയോണിനും ഇടയിൽ ഒരു മോഡൽ ഇതാണ് സാൻട്രോയിലുടെ ഹ്യുണ്ടായ് ലക്ഷ്യമിടുന്നത്. അതേ സമയം, െഎ 10നെ പിൻവലിച്ച് സാൻട്രോയെ മാത്രമാവും ഹ്യുണ്ടായ് നില നിർത്തുകയെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
സെഗ്മെൻറിലെ മറ്റ് കാറുകൾക്കെല്ലാം കടുത്ത വെല്ലുവിളി ഉയർത്താൻ പോന്നവനാണ് സാൻട്രോയെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാണ്. പഴയ ടോൾബോയ് ഡിസൈനിൽ തന്നെയാണ് സാൻട്രോയുടെ രണ്ടാം വരവും. ഹ്യുണ്ടായിയുടെ ഫ്ലുയിഡിക്ക് 2.5 ഡിസൈൻ ലാംഗേജിലാണ് സാൻട്രോ വിപണിയിലെത്തുന്നത്. പുതുക്കിയ ഗ്രില്ലും ഹെഡ്ലൈറ്റും നൽകിയിട്ടുണ്ട്. ബി പില്ലർ െഎ 10ന് സമാനമാണ്.
ഡിസൈനിനുമപ്പുറം ഫീച്ചറുകളിലാണ് ഹ്യുണ്ടായ് വാഹനപ്രേമികളെ ഞെട്ടിക്കുന്നത്. കീലെസ് എൻട്രി, റിയർ എ.സി വെൻറ്, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം, റിവേഴ്സ് കാമറ, റിയർ പാർക്കിങ് സെൻസറുകൾ, ഡ്യുവൽ എയർബാഗ്, എ.ബി.എസ്, ഇ.ബിഡി തുടങ്ങി സെഗ്മെൻറിൽ മറ്റ് കാറുകളിലൊന്നും കാണാത്ത നിരവധി ഫീച്ചറുകളുമായാണ് സാൻട്രോ വിപണിയിലെത്തുന്നത്.
1.1 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എൻജിനാണ് സാൻട്രോയുടെ ഹൃദയം. സി.എൻ.ജി ഒാപ്ഷനിലും കാറെത്തും. 68 ബി.എച്ച്.പി കരുത്തും 99 എൻ.എം ടോർക്കും എൻജിൻ നൽകും. 5 സ്പീഡ് ഒാേട്ടാമാറ്റിക്, മാനുവൽ ട്രാൻസ്മിഷനുകളിൽ സാൻട്രോയെത്തും. 3.9 ലക്ഷം മുതൽ 5.46 ലക്ഷം വരെയാണ് സാൻട്രോയുടെ വിവിധ മോഡലുകളുടെ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.