Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightട്യൂസൺ: ഹ്യുണ്ടായിയുടെ...

ട്യൂസൺ: ഹ്യുണ്ടായിയുടെ ഗ്ലോബൽ എസ്​.യു.വി

text_fields
bookmark_border
ട്യൂസൺ: ഹ്യുണ്ടായിയുടെ ഗ്ലോബൽ എസ്​.യു.വി
cancel


മൂംബൈ: ഹ്യൂണ്ടായിയുടെ ഗ്ലോബൽ എസ്​.യു.വി ട്യൂസൺ കമ്പനി  ഇന്ത്യൻ വിപണയിലവതരിപ്പിച്ചു. ഹ്യുണ്ടായിയുടെ പുത്തൻ സാ​േങ്കതിക വിദ്യ ഉപയോഗിച്ച്​ നിർമ്മിച്ചതാണ് ട്യൂസൺ. ഡിസൈനിങിലും സുരക്ഷയിലും മികച്ചു നിൽക്കുന്നതാണ്​  പുതിയ എസ്​.യു.വി.

 

പുതിയ ഡിസൈൻ പാറ്റേണിലെത്തുന്ന വാഹനമാണ്​ ട്യൂസൺ. ഹെക്​സഗൺ ഗ്രില്ല്​, ഡ്യുവൽ ബാരൽ എൽ.ഇ.ഡി ലൈറ്റുകൾ, ഡേ ടൈം റണ്ണിങ്​ ലൈറ്റുകൾ, ​​െസെഡ്​ കാരക്​ടർ ലൈൻ എന്നിവയെല്ലാമാണ്​ മുൻ വശത്തെ പ്രധാന പ്രത്യേകതകൾ. റിയർ വൈപ്പറുകൾ,  പ്ലാസ്​റ്റിക്​ ക്ലാഡിങ്​, സിൽവർ സൈഡ്​ സ്​കേർടസ്​​, ഡ്യുവൽ എക്​സ്​ഹോസ്​റ്റ്​ പൈപ്പുകൾ എന്നിവയെല്ലാമാണ്​ പിൻവത്തെയും വശങ്ങളിലെയും സവിശേഷതകൾ.
മുന്തിയ ഇനം തുകലിലാണ്​ ഇൻറിരിയറി​െൻറ നിർമ്മാണം. റിയർ എ.സി വെൻറുകൾ, പത്തു വിധത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്​ എന്നിവയെല്ലാം കൊണ്ട്​ സമ്പൂർണ്ണമാണ്​ വാഹനത്തി​െൻറ ഉൾവ​ശം.

 2.0 ലിറ്ററി​െൻറ ഡീസൽ, പെട്രോൾ എഞ്ചിനിലാണ്​ വാഹനമെത്തുക. പെട്രാൾ എഞ്ചിൻ 153bhp പവർ 6200 rpmലും, 192nm ടോർക്ക്​ 4,000rpmലും നൽകും. ഡീസൽ എഞ്ചിൻ 182bhp പവർ 4,000 rpmല​ും 400Nm ടോർക്ക്​ 1750-– 2750rpmലും നൽകും. എ.ബി.എസ്​ , ഇ.ബി.ഡി, ഹിൽ സ്​റ്റാർട്ട്​ അസിസ്​റ്റൻറ്​, വൈക്കിൾ സ്​റ്റബിലിറ്റി മാനേജ്​മെൻറ്​, ഡൗൺ ഹിൽ അസിസ്​റ്റ്​ എന്നിവയെല്ലാമാണ്​ മറ്റു സൗകര്യങ്ങൾ. 6 സ്​പീഡ്​ മാനുവൽ ഒാ​േട്ടാമാറ്റിക്​ ട്രാൻസ്​മിഷനിൽ വാഹനം ലഭ്യമാകും. 18 ലക്ഷം മുതൽ 24 ലക്ഷം വരെയാണ്​ വാഹനത്തി​െൻറ ഇന്ത്യയിലെ വിപണി വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hyundaitusson
News Summary - Hyundai Tucson Launched In India; Prices Start At ₹ 18.99 Lakh
Next Story