ഹ്യൂണ്ടായി വെന്യു ഇന്ത്യയിൽ; വില അറിയാം
text_fieldsഹ്യൂണ്ടായിയുടെ കരുത്തൻ എസ്.യു.വി വെന്യു ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 6.50 ലക്ഷം രൂപക്ക് തുടങ്ങി 11,10 ലക്ഷം രൂപ വരെയാണ് എക്സ് ഷോറും വില. 13 വേരിയന്‍റുകളിലായി പുറത്തിറങ്ങുന്ന വാഹനത്തിൽ അഞ്ച് ഡീസൽ വേരിയന്‍റും എട്ട് പെട്രോൾ വേരിയന്‍റ ുമാണുള്ളത്.
വില 6.50 ലക്ഷം മുതൽ 11.10 ലക്ഷം വരെ. 1.2 ലീറ്റർ പെട്രോൾ എൻജിന്‍ മോഡലിന് 6.50 ലക്ഷം രൂപയും 7.20 ലക്ഷം രൂപയുമാണ് വ ില. 1 ലീറ്റർ ടർബൊ പെട്രോള്‍ മോഡലിന് 8.21, 9.54, 10.60 എന്നിങ്ങനെയാണ് വില. 1 ലീറ്റർ ഓട്ടമാറ്റിക്കിന് 9.35 ലക്ഷവും 11.10 ലക്ഷവുമാണ് വില. ഡീസൽ മോഡലിന് 7.75, 8.45, 9.80, 10,84 ലക്ഷം വരെയാണ് വില.
![](https://www.madhyamam.com/sites/def ault/files/venue.jpeg)
1 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ പെട്രോൾ, 1.4 ലിറ്റർ ഡീസൽ എഞ്ചിൻ എന്നീ പ്രധാന വേരിയന്‍റുകളിലായാണ് കാർ പുറത്തിറങ്ങിയത്. ഇ, എസ്, എസ്എക്സ്, എസ്.എക്സ്(0) എന്നീ മോഡലുകളിലായി പുറത്തിറങ്ങിയ വെന്യു ഇന്ത്യയിലെ ആദ്യ കണക്റ്റഡ് എസ്.യു.വിയെന്ന ഖ്യാതിയുമായാണ് എത്തിയത്. പുതിയ ഏഴ് സ്പീഡ് ഡ്യൂവൽ ക്ലച്ച് ഒാേട്ടാമാറ്റിക് ട്രാൻസ്മിഷൻ ആദ്യമായാണ് ഹ്യൂണ്ടായ് ഇന്ത്യയിലെത്തിക്കുന്നത്. ഏഴു നിറങ്ങളിലുമായാണ് വാഹനം പുറത്തിറങ്ങുക.
![](https://www.madhyamam.com/sites/default/files/D7Ez6ZJXsAEdrqr.jpg)
3995 എം.എം നീളമാണ് വാഹനത്തിന്. 1770 എം.എം എന്ന വീതി ബ്രെസ്സയേക്കാൾ അൽപം കുറവാണെന്ന് പറയാം. 2500 എം.എം വീൽബേസ് നെക്സോണിനും ബ്രെസ്സക്കും തുല്യമാണ്. ക്രെറ്റയേക്കാൾ 275എം.എം നീളം കുറവാണെന്ന് സങ്കൽപിച്ചാൽ വെന്യുവായി. 405 ലിറ്റർ ബൂട്ട് വലുപ്പമേറിയത്. രൂപത്തിൽ ഇരുവശത്തുനിന്നും അൽപം അമർത്തിപ്പിടിച്ച ക്രെറ്റയാണ് വെന്യു. വശങ്ങളിലാണ് സാദൃശ്യത്തിലധികവും. മുന്നിലെ വലിയ ഗ്രില്ലും തടിച്ച ബമ്പറും കനം കുറഞ്ഞ ഹെഡ്ലൈറ്റും കൂറ്റൻ വാഹനത്തിെൻറ പ്രതീതി നൽകും.
![](https://www.madhyamam.com/sites/default/files/D7Ez6ZJXoAAC-Jt.jpg)
ഒറ്റനോട്ടത്തിൽ ഹെഡ്ലൈറ്റ് ഏതെന്ന് ആശയക്കുഴപ്പം ഉണ്ടാക്കുന്ന രൂപകൽപനയാണ് മുന്നിലേത്. പ്രോജക്ടർ ഫോഗ്ലാെമ്പന്ന ആശയവും പുതുമയുള്ളത്. പിൻവശത്തിന് ചതുരവടിവാണ് ഏറെയും. നാലുപേർക്ക് സുഖമായി സഞ്ചരിക്കാവുന്ന വാഹനമാണിത്. പിന്നിൽ മൂന്നുപേരിരുന്നാൽ ഞെരുക്കം അനുഭവപ്പെടും. പിന്നിലും എ.സി വെൻറുകളും ചാർജിങ് സോക്കറ്റുകളുമുണ്ട്. കറുത്ത നിറമാണ് ഇൻറീരിയറിന്.
![](https://www.madhyamam.com/sites/default/files/D7Ez6ZKX4AEshZ5.jpg)
ഡാഷ്ബോർഡിെൻറ ഒത്തനടുക്കായി പിടിപ്പിച്ചിരിക്കുന്ന ചതുരാകൃതിയിലുള്ള എട്ട് ഇഞ്ച് ഇൻേഫാടൈൻെമൻറ് സിസ്റ്റം വെന്യുവിനെ സംബന്ധിച്ച് നിർണായകമാണ്. ഹ്യൂണ്ടായുടെ ബ്ലു ലിങ്ക് കണക്ടിവിറ്റിയോടെയാണിവ വരുന്നത്. പ്രത്യേക മൊബൈൽ ആപ് ഉപയോഗിച്ച് എ.സി ഉൾെപ്പടെ നിയന്ത്രിക്കാവുന്ന സംവിധാനമാണിത്. ഉയർന്ന മോഡലുകളിൽ എച്ച്.ഡി ഡിസ്പ്ലേയും വയർലെസ്ചാർജിങ്ങും എയർ പ്യൂരിഫറയും ഉൾെപ്പടെ നൽകുന്നുണ്ട്. മൂന്നുതരം എൻജിനുമായാണ് വെന്യു വരുന്നത്. ഏറ്റവും പുതിയ ഒരു ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിൻ ആണിതിൽ എടുത്തുപറയേണ്ടത്. 118 ബി.എച്ച്.പി കരുത്തും 172 എൻ.എം ടോർക്കും ഉൽപാദിപ്പിക്കുന്ന എൻജിനാണിത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.