പരിഷ്കാരിയായി വെർണയുമെത്തി; വില 9.30 ലക്ഷം മുതൽ
text_fieldsകോവിഡിൻെറ ഭീതി മാറി ലോകം വീണ്ടും മുന്നോട്ടുകുതിക്കുേമ്പാൾ നിരത്തിൽ ഇനിയൊരു പുത്തൻ അവതാരം കൂടിയുണ്ടാക ും. ഹൃുണ്ടായിയുടെ മുഖംമിനുക്കിയ വെർണ തിങ്കളാഴ്ച ഇന്ത്യയിൽ അവതരിച്ചു. 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ പെട്രേ ാൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എൻജിൻ വകഭേദങ്ങളുമായാണ് വെർണയെത്തുന്നത്.
മൂന്ന് എൻജിനുകളും ബി.എസ് 6 നിലവാരത്തിലുള്ളതാണ്. ബേസിക് പെട്രോൾ മോഡലായ ‘എസ്’ വേരിയൻറിന് 9.30 ലക്ഷമാണ് ഷോറൂം വില. 10.65 ലക്ഷം മുതൽ 15.09 ലക്ഷം വരെയാണ് ഡീസൽ വേരിയൻറുകളുടെ വില. ടർബോ പെട്രോൾ മോഡലിൽ എസ്.എക്സ് (ഒ) എന്ന ഒപ്ഷൻ മാത്രമാണ് ലഭിക്കുക. 13.99 ലക്ഷമാണ് ഇതിൻെറ ഷോറൂം വില. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനാണ് ഇതിലുള്ളത്. 120 പി.എസ് പവറും 172 എൻ.എം ടോർക്കുമാണ് ഈ എൻജിൻ നൽകുക.
1.5 ലിറ്റർ ഗാമ പെട്രോൾ എൻജിൻ എസ്, എസ്.എക്സ്, എസ്.എക്സ് (ഒ) എന്നീ വേരിയൻറുകളിൽ ലഭ്യമാണ്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും സി.വി.ടി ഗിയർബോക്സും ഇൗ വാഹനത്തിന് കുതിപ്പേകും. 114 പി.എസ് പവറും 144 എൻ.എം ടോർക്കുമാണ് ഈ എൻജിൻെറ പരമാവധി കരുത്ത്. 1.5 ലിറ്റർ സി.ആർ.ഡി.ഐ ഡീസൽ എൻജിൻ 115 പി.എസും 250 എൻ.എം ടോർക്കും കരുത്തേകും. ഇതേ എൻജിൻ തന്നെയാണ് പുതിയ ക്രെറ്റയിലും സഹോദര സ്ഥാപനമായ കിയയുടെ സെൽറ്റോസിലും ഉപയോഗിക്കുന്നത്.
പഴയ മോഡലിനേക്കാൾ ഒരുപാട് പരിഷ്കാരങ്ങളാണ് വെർണയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുമ്പിലെ ഗ്രില്ലിനടക്കം മാറ്റങ്ങൾ വന്നു. ഇരുനിറത്തിലുള്ള അലോയ് വീൽ കൂടുതൽ അഴകേകുന്നു. പിന്നിൽ വരുത്തിയ പരിഷ്കാരങ്ങളും കൂടുതൽ ചന്തം നൽകുന്നു. അകത്തും എണ്ണിയാലൊതുങ്ങാത്ത സവിശേഷതകളാണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നത്.
എട്ട് ഇഞ്ച് ഇൻഫോടെയിൻമെൻറ് സംവിധാനം ഡാഷ് ബോർഡിൽ ഉയർന്നുനിൽപ്പുണ്ട്. മുന്നിലെ വെൻറിലേറ്റഡ് സീറ്റുകൾ, വയർലെസ് മൊബൈൽ ഫോൺ ചാർജിങ്, സൺറൂഫ്, വോയ്സ് കമാൻഡടക്കമുള്ള 45 ഫീച്ചറുകൾ അടങ്ങിയ ബ്ലൂലിങ്ക് കണക്റ്റിവിറ്റി സംവിധാനം എന്നിവയെല്ലാം വെർണയെ മികവുറ്റതാക്കുന്നു.
എയർ ബാഗുകൾ, പാർക്കിങ് സെൻസറുകൾ, എ.ബി.എസ്, ടയർ പ്രഷർ മോണിറ്ററിങ് സംവിധാനം അടക്കം സുരക്ഷയുടെ കാര്യത്തിലും മുൻപന്തിയിലാണ്. മാരുതി സിയാസ്, സ്കോഡ റാപിഡ്, ഫോക്സ്വാഗൺ വെേൻറ, ഉടൻ പുറത്തിറങ്ങാൻ പോകുന്ന ഹോണ്ട സിറ്റി എന്നിവയെല്ലാമാകും വെർണയുടെ എതിരാളികൾ. പുതിയ വെർണയുടെ ബുക്കിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.