അതിശയിപ്പിക്കുന്ന വിലയും കിടിലിൻ മൈലേജുമായി വെർണ
text_fieldsഇന്ത്യയിൽ വിൽപന കണക്കിൽ ഏപ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കുന സെഗ്മെൻറ് ആണ് മിഡ്സൈസ് സെഡാൻ. ഹ്യൂണ്ടായിയുടെ ഇൗ വിഭാഗത്തിലെ വിശ്വസ്ത മോഡലാണ് വെർണ. മാസങ്ങൾ മുമ്പ് അവതരിപ്പിച്ച വെർണയുടെ പുതിയ മോഡൽ ഇന്ത്യയിലും എത്തി. കിടിലൻ വിലയും അതുഗ്രൻ മൈലേജുമാണ് വെർണയുടെ പ്രധാന സവിശേഷത.
പെട്രോൾ വേരിയൻറിന് 7.99 ലക്ഷവും ഡീസലിന് 9.19 ലക്ഷവുമാണ് വെർണയുടെ എക്സ്ഷോറും വില. ആദ്യത്തെ 20,000 ഉപഭോക്താകൾക്കാണ് ഇൗ വിലയിൽ കാർ ലഭ്യമാവുക. ഹ്യുണ്ടായുടെ എലാൻട്രയുമായി ചെറുതല്ലാത്ത സാമ്യം പുലർത്തുന്ന മോഡലാണ് വെർണ. ഹെക്സഗൺ ഗ്രില്ല്, പ്രൊജക്ടർ ഹെഡ്ലാമ്പുകൾ, എൽ.ഇ.ഡി ടെയിൽ ലൈറ്റുകൾ, വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പുകൾ എന്നിവയാണ് മുൻവശത്തെ പ്രധാന പ്രത്യേകത. വശങ്ങളിൽ കൂപ്പേ ഡിസൈനാണ് നൽകിയിരിക്കുന്നത്. ടെയിൽ ലാമ്പ്, ബൂട്ട് ഇൻറഗ്രേറ്റഡ് സ്പോയിലർ, പരിഷ്കരിച്ച പിൻ ബംബർ എന്നിവയാണ് പിൻവശത്തെ മാറ്റങ്ങൾ. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും നൽകിയിട്ടുണ്ട്.
എഴ് ഇഞ്ച് ഇൻഫോടെയിൻമെൻറ് സിസ്റ്റമാണ് അകത്തളത്തിലെ പ്രധാന മാറ്റം. മിറർ ലിങ്ക്, ആൻഡ്രോയിഡ് ഒാേട്ടാ, ആപ്പിൾ കാർ പ്ലേ എന്നിവയും ഇതിനൊപ്പം ഇണക്കി ചേർത്തിരിക്കുന്നു. റിയർ എ.സി വെൻറുകളും ഇലക്ട്രോണിക് സൺറൂഫുകൾ എന്നിവ ഒാപ്ഷണലായും നൽകിയിരിക്കുന്നു.
1.6 ഡ്യുവൽ വി.ടി.വി.ടി പെട്രോൾ എൻജിനും 1.6 ലിറ്റർ വി.ജി.ടി എൻജിനുമാണ് വെർണക്കുണ്ടാകുക. പെട്രോൾ എൻജിൻ 123 പി.എസ് പവറും 155 എൻ.എം ടോർക്കും നൽകും. 128 പി.എസ് പവറും 260 എൻ.എം ടോർക്കുമാണ് ഡീസൽ എൻജിനിെൻറ മെക്കാനിക്കൽ സവിശേഷതകൾ. ആറ് സ്പീഡിെൻറ ഒാേട്ടാമാറ്റിക്, മാനുവലുമായിരിക്കും ട്രാൻസ്മിഷൻ. പെട്രോൾ ഒാേട്ടാമാറ്റികിന് ലിറ്ററിന് 15.92 മാനുവലിന് ലിറ്ററിന് 17.70 കിലോ മീറ്ററും മൈലേജ് ലഭിക്കും. ഡീസൽ എൻജിന് യഥാക്രമം 21.02 കിലോ മീറ്ററും 24.75 കിലോ മീറ്ററുമാണ് മൈലേജ്.
ഫാൻറം ബ്ലാക്ക്, സ്ലീക്ക് സിൽവർ, സ്റ്റാർഡസ്റ്റ് പോളാർ വൈറ്റ്, സിയെന്ന ബ്രൗൺ, ഫെറി റെഡ്, ഫ്ലയിം ഒാറഞ്ച് എന്നീ നിറങ്ങളിലാവും പുതിയ വെർണ ലഭ്യമാകുക. മാർക്കറ്റ് ലീഡറായ ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, ഫോഗ്സ്വാഗൺ വെേൻറാ എന്നിവയാവും വെർണയുടെ പ്രധാന എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.