Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇത്തിരി ലേറ്റായാലും...

ഇത്തിരി ലേറ്റായാലും വെർനയെത്തും, ലേറ്റസ്​റ്റായി

text_fields
bookmark_border
ഇത്തിരി ലേറ്റായാലും വെർനയെത്തും, ലേറ്റസ്​റ്റായി
cancel

ഹോണ്ട സിറ്റി, ഹ്യൂണ്ടായ്​ വെർന, ഫോക്​സ്​വാഗൺ വെ​േൻറാ എന്നിവയായിരുന്നു ഇന്ത്യയുടെ പ്രിയ സെഡാനുകൾ. ഇൗ നിരയിലേക്ക്​ അവസാനം കൂട്ടിച്ചേർത്തതാണ്​ മാരുതി സിയാസിനെ. അവസാനമാണ്​ എത്തിയതെങ്കിലും പതിവുപോലെ മാരുതി കാര്യങ്ങൾ നിയന്ത്രിച്ച്​ തുടങ്ങിയ അവസ്​ഥയാണിപ്പോൾ. നല്ല വലുപ്പവും സൗകര്യങ്ങളും മിതമായ വിലയുമുള്ള സിയാസ്​ വിപണിയിൽ ആധിപത്യം ചെലുത്താൻ തുടങ്ങിയിട്ടുണ്ട്​. പക്ഷേ, ചെറുകാറുകളെപ്പോലെ മൃഗീയമായൊരു പിടിച്ചടക്കലിന്​ മാരുതിക്ക്​ ഇൗ വിഭാഗത്തിൽ കഴിയില്ല. കാരണം, എതിരാളികളെല്ലാം തങ്ങളുടേതായ വ്യക്​തിത്വവും അനന്യതയും ഉള്ളവരാണ്​. ജാപ്പനീസ്​ നിർമിതിയുടെ ഉൽകൃഷ്​ടതയാണ്​ സിറ്റിയുടെ മുതൽക്കൂട്ട്​. സൗന്ദര്യം വഴിഞ്ഞൊഴുകുന്ന രൂപസൗകുമാര്യതയാണ്​ വെർനയെ പ്രിയപ്പെട്ടവളാക്കുന്നത്​. യൂറോപ്പി​​െൻറ ആഢ്യത്വം പേറുന്ന വെ​േൻറായും ഒട്ടും പിന്നിലല്ല. 

വാഹന നിർമാതാക്കൾ തമ്മിൽ മത്സരം മുറുകുന്നത്​ ഗുണം ചെയ്യുക ഉപഭോക്​താവിനാണ്​. കുറഞ്ഞ വിലയിൽ മികച്ച വാഹനങ്ങൾ ലഭിക്കും. സിയാസ്​ വന്നതോടെ എതിരാളികളെല്ലാം തങ്ങളുടെ ന്യൂനതകൾ പരിഹരിക്കാൻ ആരംഭിച്ചു. ഹ്യൂണ്ടായ്​ തങ്ങളുടെ ഒാമനയായ വെർനയെ ആഗോളതലത്തിൽതന്നെ പരിഷ്​കരിക്കുകയാണ്​. റഷ്യയിൽ പൊളാരിസ്​ എന്നറിയപ്പെടുന്ന വാഹനം പുതുക്കിക്കഴിഞ്ഞു. കാനഡയിൽ ആക്​സൻറ്​ എന്ന പേരുള്ള പുത്തൻ വെർന ടൊറ​േൻറാ ഒാ​േട്ടാഷോയിൽ അവതരിപ്പിച്ചു. ഇതിനൊക്കെമുമ്പ്​ 2016 ​െബയ്​ജിങ്​ ഒാ​േട്ടാഷോയിൽതന്നെ 2018 മോഡലി​​െൻറ കൺസെപ്​റ്റ്​ കമ്പനി പുറത്തിറക്കിയിരുന്നു. ഇന്ത്യയിലും വെർന മാറുകയാണ്​. അധികം കാത്തിരിപ്പില്ലാതെ വാഹനം വിപണിയിലെത്തുമെന്നാണ്​ സൂചന. 

പുതിയ വെർന ഒരു കുഞ്ഞൻ എലാൻട്രയായി പരിണമിച്ചിട്ടുണ്ട്​. ഗ്രില്ലുകളിലും വശങ്ങളിലുമെല്ലാം ഇൗ വ്യത്യാസം പ്രകടമാണ്​. മാറ്റങ്ങളിൽ പ്രധാനം വലുപ്പത്തിലെ വർധനവാണ്​. വീൽ ബേസ്​ 10 എം.എം കൂട്ടി. ഇത്​ വാഹനത്തി​​െൻറ മൊത്തം നീളം 15 എം.എം എങ്കിലും വർധിപ്പിക്കും. ഇതിലും കാര്യമായ മാറ്റം വീതിയിലാണുണ്ടായത്​​. 29 എം.എം ആണ്​ വർധനവ്​. സിയാസി​​നെയും സിറ്റിയെയും അ​േപക്ഷിച്ച്​ ഇടുങ്ങിയ ഉൾവശമുള്ള നിലവിലെ വെർനയിലേക്ക്​ ധാരാളമായി കാറ്റും വെളിച്ചവും കയറാൻ പുതിയ മാറ്റങ്ങൾ വഴിയൊരുക്കും. ഡിക്കിയുടെ വലുപ്പവും ആനുപാതികമായി കൂടുമെന്നതും മെച്ചമാണ്​. ഉള്ളിൽ ആഡംബരങ്ങളും സൗകര്യങ്ങളും വർധിച്ചു. മികച്ച ഏഴ്​ ഇഞ്ച്​ ഇൻഫോടൈൻമ​െൻറ്​ സിസ്​റ്റം വന്നു. 

ആൻഡ്രോയ്​ഡ്​ ഒാ​േട്ടാ, ആപ്പിൾ കാർ ​േപ്ല എന്നിവയും ലഭിക്കും. സ്​റ്റിയറിങ്​ വീലും പുത്തനായി. എ.ബി.എസ്​ ഇരട്ട എയർബാഗുകൾ എന്നിവ സ്​റ്റാ​ൻഡേർഡാണ്​. ഉയർന്ന മോഡലുകൾക്ക്​ ആറ്​ എയർബാഗുകളും നൽകും. ഷാസിയിലെ മാറ്റങ്ങൾ വാഹനത്തെ കൂടുതൽ ഉറപ്പുള്ളതും ബലവത്തുമാക്കുന്നു. നിർമാണത്തിൽ കട്ടികൂടിയ സ്​റ്റീലി​​െൻറ ഉപയോഗം നിലവിലെ 41 ശതമാനത്തിൽനിന്ന്​ 54 ആയി വർധിപ്പിച്ചു. വാഹനത്തി​​െൻറ വലുപ്പം കൂടുമെങ്കിലും ഭാരം നിയന്ത്രിക്കാൻ ഇത്​ സഹായിക്കും. സ്​റ്റിയറിങ്​ വീലി​​െൻറ അനിശ്ചിതത്വമെന്ന വെർന ഉപഭോക്​താക്കളുടെ പ്രധാന പരാതിയും ഇത്തവണ പരിഹരിക്കും. എൻജിനിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. 1.4 ലിറ്റർ പെട്രോൾ, 1.6 ലിറ്റർ ഡീസൽ എൻജിനുകൾ തുടരും. ഒാ​േട്ടാമാറ്റിക്കിൽ ഇലാൻട്രയുടെ ആറ്​ സ്​പീഡ്​ ടോർക്ക്​ കൺ​െവർട്ടർ സാ​േങ്കതികവിദ്യ കൂട്ടിച്ചേർത്താൽ അത്​ വിപ്ലവകരമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hyundai VernaHyundaiVerna
News Summary - Hyundai Verna
Next Story