ഇഗ്നിസ് ബുക്കിങ് ആരംഭിച്ചു
text_fields
മുംബൈ: മാരുതിയുടെ ഏറ്റവും പുതിയ മോഡൽ ഇഗ്നിസിെൻറ ബുക്കിങ് ആരംഭിച്ചു. മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി കാർ ബുക്ക് ചെയ്യാവുന്നതാണ്. ജനുവരി 13നാണ് കാർ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുക. നെക്സ ഡീലർഷിപ്പ് വഴി മാരുതി പുറത്തിറക്കുന്ന മൂന്നാമത്തെ കാറാണ് ഇഗ്നിസ്്്്. 11,ooo രൂപ നൽകി കാർ ബുക്ക് ചെയ്യാവുന്നതാണ്. ബുക്ക് ചെയ്ത് ആറു മുതൽ എഴ് ആഴ്ച കൊണ്ട് പെട്രോൾ ഇഗ്നിസ് ലഭിക്കും. ഡീസൽ പതിപ്പിന് എഴു മുതൽ എട്ടു ആഴ്ചവരെയാണ് കാത്തിരിക്കേണ്ടി വരിക. ഒാേട്ടാമാറ്റിക് മാനുവൽ ട്രാൻസ്മിഷനിൽ വാഹനം ലഭ്യമാവും. ഒമ്പത് കളറുകളിലാണ് മാരുതി ഇഗ്നിസിനെ നിരത്തിലെത്തിക്കുന്നത്. 4.5 ലക്ഷം മുതൽ 8 ലക്ഷം വരെയാണ് ഇഗ്നിസിന് പ്രതീക്ഷിക്കുന്ന വില.
2016 ഡൽഹി ഒാേട്ടാ എക്സ്പോയിലായിരുന്നു ആദ്യമായി ഇഗ്നിസിനെ മാരുതി അവതരിപ്പിച്ചത്. എസ് ക്രോസിനും ബലാനോക്കും ശേഷം നെക്സ ഡീലർഷിപ്പിലുടെ അവതരിപ്പിക്കുന്ന മോഡലാണ് ഇഗ്നിസ്. രണ്ട് എഞ്ചിൻ ഒാപ്ഷനുകളിലാവും ഇഗ്നിസിനുണ്ടാവുക. 1.2 ലിറ്ററിെൻറ കെ സീരിസ് പെട്രോൾ എഞ്ചിനും 1.3 ലിറ്ററിെൻറ ഡി.ഡി.െഎ.എസ് ഡീസൽ എഞ്ചിനും.
ഡിസൈനിങിലേക്ക് വന്നാൽ മികച്ച ഡിസൈൻ കാറിന് നൽകാൻ മാരുതി ശ്രമിച്ചിട്ടുണ്ട്. ബോക്സി പ്രൊഫൈൽ ഡിസൈനിലാണ് കാർ ഇറങ്ങുക. വലിയ ബംബറും ഇംപോസിങ് ഗ്രില്ലുമാണ് മുൻവശത്തെ പ്രധാന പ്രത്യേകതകൾ. ചതുരാകൃതിയിലാണ് ഹെഡ്ലെറ്റ്. ഡേ ടൈം റണ്ണിങ് ലൈറ്റുകളുടെ ഡിസൈനും സ്പോർട്ടി പ്രൊഫൈലിൽ തന്നെയാണ്. മസ്ക്യുലറായ വീൽ ആർച്ചാണ് ഡിസൈനിലെ മറ്റൊരു പ്രത്യേകത.
സ്റ്റിയറിംഗ് വീലിലെ പുതിയ നിയന്ത്രണ സംവിധാനങ്ങൾ, സ്വിച്ചുകൾ, നോബുകൾ പുതിയ ഇൻസ്ട്രുമെേൻറഷൻ ക്ലസ്റ്റർ, സീറ്റുകൾ എന്നിവയിെലല്ലാം മാരുതി മാറ്റം വരുത്തിയിട്ടുണ്ട്. ഇൻഫോടെയിൻമെൻറ് സിസ്റ്റത്തിൽ ആപ്പിൾ കാർ പ്ലേ ആൻഡ്രോയിഡ് ഒാേട്ടാ എന്നിവയും കൂട്ടിച്ചേർത്തിരിക്കുന്നു. ഡ്രൈവർ സൈഡ് എയർബാഗുകൾ എല്ലാ മോഡലിലും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. യൂറോ സുരക്ഷ പരിശോധനയിൽ നാല് സ്റ്റാർ ലഭിച്ച വാഹനമാണ് ഇഗ്നിസ്.
ബ്രസയിലെ പോലെ കസ്റ്റെമെസേഷൻ ഇഗ്നിസിലും മാരുതി അവതരിപ്പിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിനെ കുറിച്ചുള്ള സൂചനകളൊന്നും മാരുതി നൽകിയിട്ടില്ല. നെക്സ ഡീലർഷിപ്പിൽ ലഭ്യമാവുന്നതിൽ കുറഞ്ഞ വിലയിലുള്ള മോഡലാവും ഇഗ്നിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.