Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightജീപ്പ്​  കോപംസ്​​...

ജീപ്പ്​  കോപംസ്​​ ഇന്ത്യയിലേക്ക്​

text_fields
bookmark_border
ജീപ്പ്​  കോപംസ്​​ ഇന്ത്യയിലേക്ക്​
cancel

മുംബൈ​: അമേരിക്കയിലെ എസ്​.യു.വി നിർമ്മാതാക്കളിൽ പ്രമുഖരായ ജീപ്പ്​ അവരുടെ പുതിയ മോഡലായ ജീപ്പ്​ കോപംസ്​ 2017 ആഗ്​സറ്റിൽ ഇന്ത്യയിൽ അവതരിപ്പിക്കും. ഇന്ത്യയിൽ വൻതോതിൽ വളർച്ച കൈവരിച്ച മാർക്കറ്റാണ്​ എസ്​.യു.വികളു​ടേത്​. അതു തന്നെയാണ്​ ജീപ്പും ഉന്നം വെക്കുന്നത്​. 20ലക്ഷത്തിനും 25നുമിടക്ക്​​ ജീപ്പ്​ കോപംസ്എന്ന മോഡലിറക്കി വിപണിയിൽ ആധിപത്യം നേടാനാണ്​  കമ്പനിയുടെ  ശ്രമം​. 

ജീപ്പി​െൻറ തന്നെ ഗ്രാൻഡ്​ ചോർക്കിയുമായി സാമ്യമുള്ള മോഡലാണ്​ കോമ്പസ്​. നേരത്തെ വ്​റാങ്കൽ, ഗ്രാൻഡ്​ ചോർക്കി എന്നീ രണ്ട്​ മോഡലുകൾ ജീപ്പ്​ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്താൻ അവയ്​ക്ക്​  സാധിച്ചിരുന്നില്ല. ജീപ്പ്​ അവരുടെ സി.ജെ ലൈൻ മോഡൽ നിർമ്മിക്കാനുള്ള അവകാശം നൽകിയിരുന്നത്​ മഹീന്ദ്രക്കായിരുന്നു. വർഷങ്ങളോളം ആ മോഡലിലൂടെ മഹീന്ദ്ര ഇന്ത്യൻ വാഹനലോകം അടക്കി വാണു. പിന്നീടാണ്​ ജീപ്പ്​ ഇന്ത്യൻ വിപണിയിലേക്ക്​ കടന്ന്​​ വരുന്നത്​.

 കോപംസി​െൻറ ഗ്രില്ലും ഹെഡ്​ലാമ്പുമെല്ലാം ഗ്രാൻഡ്​ ചോർക്കിയോട്​ സാമ്യമുളളതാണ്​. എൽ.ഇ.ഡി ടെയിൽ ലാമ്പ്​, ഫ്ലോട്ടിങ്​ റൂഫ്​ എന്നിവയെല്ലാമാണ്​ വാഹനത്തി​െൻറ എക്​സറ്റീരിയറിലെ   പ്രത്യേകതകൾ. ഉൾവശത്ത്​ ടു ടോൺ ഇൻറിരിയറാണ്​ കമ്പനി നൽകിയിരിക്കുന്നത്​. ഇതിൽ 3.5 ഇഞ്ചി​െൻറ ​െഡ്രെവർ ഇൻഫർമേഷൻ സിസ്​റ്റം, 7 ഇഞ്ച്​ ടച്ച്​ സ്​ക്രീൻ എന്നിവ നൽകിയിരിക്കുന്നു . ഇൻറിരിയറിൽ മികച്ച്​ പ്ലാസ്​റ്റികാണ്​ ഉപയോഗിച്ചിരിക്കുന്നത്​. സെൻറർ കൺസോളും മികച്ച നിലവാരത്തിൽ തന്നെയാണ്​.  

സീറ്റിങ്​ കംഫേർട്ടിലാണ്​ ജീപ്പ്​ കൂടുതൽ മാർക്ക്​ നേടുന്നത്​. പുതിയ സീറ്റിങ്​ രീതി പിൻ യാത്രക്കാർക്കും സുഖകരമായ യാത്ര ഉറപ്പാക്കുന്നു. റിയർ എ.സി വെൻറുകൾ, പനോ​രമിക്​ സൺ റൂഫ്​, പുഷ്​ സ്​റ്റാർട്ട്​ ആൻഡ്​ ​സ്​റ്റോപ്പ്​ ബട്ടൻ എന്നിവയെല്ലാമാണ്​ വാഹനത്തി​െൻറ ഇൻറിരീയറിലെ മേൻമകൾ.

Compass 2.2 ലിറ്റർ മൾട്ടി​ജെറ്റ്​ പെ​ട്രോൾ എഞ്ചിനും,  1.4 ലിറ്റർ മൾട്ടി ജെറ്റ്​ ഡീസൽ എഞ്ചിനും വാഹനത്തിനുണ്ടാവും. ഇൗ എഞ്ചിനുകൾ യഥാക്രമം 140bhp, 170bhp പവറാണ്​ നൽകുക. ഒാ​േട്ടാമാറ്റിക്​, മാനുവൽ ട്രാൻസ്​മിഷനുകളിൽ വാഹനം ലഭ്യമാവും. നിലവിൽ ഇന്ത്യൻ വിപണിയിലുള്ള ഹ്യുണ്ടായുടെ ​ക്രറ്റ, ട്യൂസൺ, ​ടോയോട്ടയുടെ ഫോർച്യൂണർ എന്നിവക്കാകും കോപംസ്​ പ്രധാനമായും വെല്ലുവിളി ഉയർത്തുക.


 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jeepCompass
News Summary - Jeep Compass India launch in mid-2017
Next Story