അതിശയിപ്പിക്കുന്ന വിലയിൽ ജീപ്പ് കോംപാസ് ഇന്ത്യയിൽ
text_fieldsഅമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ് അവരുടെ കോംപാസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രഖ്യാപനവുമായാണ് കോംപാസിെൻറ രാജകീയ വരവ്. 14.95 ലക്ഷം മുതൽ 20.65 ലക്ഷം വരെയാണ് ജീപ്പിെൻറ ഇന്ത്യയിലെ വില. മുമ്പ് ഗ്രാൻറ് ചെറോക്കി, റാങ്ക്ളർ എന്നീ മോഡലുകൾ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചെങ്കിലും ഉയർന്ന വില തിരിച്ചടിയാവുകയായിരുന്നു. പല ഘടകങ്ങളും പ്രാദേശികമായി നിർമിച്ചതാണ് കോംപാസിെൻറ വില കുറയുന്നതിന് കാരണം.
2 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ, 1.4 ലിറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എൻജിനുകളാണ് കോംപസിനുള്ളത്. പെട്രോൾ പതിപ്പ് 160 ബി.എച്ച്.പി കരുത്തും 250 എൻ.എം ടോർക്കുമേകും. ഡീസൽ പതിപ്പ് 170 ബി.എച്ച്.പി കരുത്തും 350 എൻ.എം ടോർക്കുമേകും. രണ്ടിലും 6 സ്പീഡ് മാനുവലും 7 സ്പീഡ് ഒാേട്ടാമാറ്റിക്കുമാണ് ട്രാൻസ്മിഷൻ. ആറ് എയർബാഗുകളുടെ സുരക്ഷയും കമ്പനി ഒരുക്കിയിട്ടുണ്ട്. ഫോക്സ്വാഗൻ ട്വിഗ്വാൻ, ഒൗഡി ക്യൂ3, ഹ്യൂണ്ടായി ട്യൂസൺ തുടങ്ങിയ വാഹനങ്ങൾക്കാവും ജീപ്പ് പ്രധാനമായും വെല്ലുവിളി ഉയർത്തുക. 17.6 കിലോ മീറ്ററിെൻറ ഇന്ധനക്ഷമത ഡീസൽപതിപ്പിൽ ജീപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്.
സ്പോർട്ട്, ലോഞ്ചിട്യൂഡ്, ലിമിറ്റഡ് എന്നീ മൂന്ന് പതിപ്പുകളിൽ കോംപാസ് ലഭ്യമാകും. രണ്ട്, നാല് വീൽ ഡ്രൈവുകളിൽ ജീപ്പ് വിപണിയിൽ ലഭ്യമാകും. ഒാട്ടാ. സ്നോ, മഡ്, സാൻറ്, എന്നിങ്ങനെ അഡ്ജസ്റ്റ് ചെയ്യാവുന്ന ടെറ്റൈയ്ൻ മാനേജ്മെൻറ് സംവിധാനവും കോംപാസിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.