ഇന്നോവയുടെ എതിരാളി; കിയ കാർണിവൽ ഇന്ത്യയിലേക്ക്
text_fieldsടോയോട്ടയുടെ ഇന്നോവ ക്രിസ്റ്റക്ക് വെല്ലുവിളി ഉയർത്താൻ കിയ കാർണിവൽ ഇന്ത്യൻ വിപണിയിലേക്ക്. 2020ൽ മോഡൽ ഇന ്ത്യയിൽ അവതരിച്ചേക്കും. സെൽറ്റോസിന് പിന്നാലെ ഇന്ത്യൻ വിപണയിലെത്തുന്ന കിയയുടെ മോഡലാണ് കാർണിവെൽ.
പ്ര ാദേശികമായി ലഭ്യമാക്കുന്ന ഘടകങ്ങൾ ഉപയോഗിച്ചാണ് നിർമാണം നടത്തുന്നത്. അതുവഴി വില പരമാവധി കുറക്കാമെന്ന് കമ ്പനി കണക്ക് കൂട്ടുന്നു. ആന്ധ്രാപ്രദേശിലെ അനന്ദ്പൂർ പ്ലാൻറിലാണ് കിയ കാർണിവല്ലിൻെറ നിർമാണം നടത്തുന്നത്. ഇന്നോവ ക്രിസ്റ്റയുമായി താരത്മ്യം ചെയ്യുേമ്പാൾ കാർണിവല്ലിന് നീളവും വീതിയും വീൽബേസും കൂടുതലാണ്. ഇതുമൂലം കൂടുതൽ കാബിൻ സ്പേസ് കാർണിവല്ലിൽ നിന്ന് പ്രതീക്ഷിക്കാം.
ഇരട്ട സൺറൂഫ്, മൂന്നു മേഖലകളായി തിരിച്ച ക്ലൈമറ്റ് കൺട്രോൾ, ഫ്രണ്ട്-കർട്ടൻ എയർബാഗ്, മൾട്ടിപ്പിൾ യു.എസ്.ബി ചാർജിങ് പോർട്ട് തുടങ്ങിയ സൗകര്യങ്ങളെല്ലാം വാഹനത്തിൽ ഉണ്ടാകും. ബി.എസ് 6 നിലവാരത്തിലുള്ള 2.2 ലിറ്റർ സി.ആർ.ഡി.ഐ വി.ജി.ടി ഡീസൽ എൻജിനാണ് മോഡലിലുണ്ടാകുക.
202 പി.എസ് പവറും 440 എൻ.എം ടോർക്കുമാണ് എൻജിനിൽ നിന്ന് പ്രതീക്ഷിക്കാവുന്ന പരമാവധി കരുത്ത്. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ട്രാൻസ്മിഷൻ. ഏകദേശം 22 മുതൽ 30 ലക്ഷം വരെയായിരിക്കും കിയ കാർണിവല്ലിൻെറ ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.