ഇന്ത്യൻ നിരത്തിൽ കുതിക്കാൻ കിയയെത്തി
text_fieldsഇന്ത്യൻ വാഹന വിപണിയിൽ തരംഗമാവാൻ കിയ എത്തി. നേരത്തെ തന്നെ വരവ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കിയയുടെ ആദ്യ എസ ്.യു.വി സെൽറ്റോസ് വ്യാഴാഴ്ചയാണ് ഔദ്യോഗികമായി അവതരിപ്പിച്ചത്. ഹ്യുണ്ടായ് ക്രേറ്റ, ടാറ്റ ഹാരിയർ തുടങ്ങ ിയ മോഡലുകൾക്ക് വെല്ലുവിളി ഉയർത്താൻ ലക്ഷ്യമിട്ടാണ് സെൽറ്റോസിൻെറ വരവ്. മിഡ് സൈസ് എസ്.യു.വിയാണ് സെൽറ്റ ോസിെന കിയ അവതരിപ്പിച്ചിരിക്കുന്നത്.
കിയയുടെ തനത് ടൈഗർ നോസ് ഗ്രില്ലുമായിട്ടാണ് സെൽറ്റോസും എത്ത ുന്നത്. എൽ.ഇ.ഡി പ്രൊജക്ടർ ഹെഡ്ലാമ്പ്, ഡേ ടൈം റണ്ണിങ് ലൈറ്റുകൾ, 3 ഡി ഇഫക്ടോടു കൂടിയ മൾട്ടി ലെയർ ടേൺ ഇൻഡിക്കേറ്ററുകൾ, ഐസ് ക്യൂബ് ഫോഗ് ലാമ്പ്, സിൽവർ ഗ്രിൽ സറൗണ്ട് എന്നിവയെല്ലാമാണ് മറ്റ് പ്രധാന സവിശേഷതകൾ.
സ്പോർട്ടിയായാണ് പിൻഭാഗത്തിൻെറ ഡിസൈൻ. ക്രോമിയം സ്ട്രിപ്പിൽ ബന്ധിപ്പിച്ചിട്ടുള്ള എൽ.ഇ.ഡി ടെയിൽ ലാമ്പ്, ഷാർക്ക് ഫിൻ ആൻറിന, ബാക്ക് സ്പോയിലർ, ഡ്യുവൽ ടോൺ ബംബർ, സിൽവർ സ്കിഡ് പ്ലേറ്റ് എന്നിവ പിൻഭാഗത്തെ ആകർഷകമാക്കും. 37ഓളം കണക്റ്റഡ് ഫീച്ചറുകളുമായിട്ടാണ് സെൽറ്റോസിൻെറ വരവ്. നാവിഗേഷൻ, സേഫ്റ്റി ആൻഡ് സെക്യൂരിറ്റി, വെഹിക്കിൾ മാനേജ്മെൻറ്, റിമോട്ട് കൺട്രോൾ, കൺവീനിയൻസ് എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് 37 ഫീച്ചറുകൾ ഒരുക്കിയിരിക്കുന്നത്. 10.25 ഇഞ്ച് ടച്ച് ഇൻഫോടെയിൻമെൻറ് സിസ്റ്റവും സെൽറ്റോസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
1.4 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനിലും 1.5 ലിറ്റർ ഡീസലിലും സെൽറ്റോസ് വിപണിയിലെത്തും. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് , ആറ് സ്പീഡ് സി.വി.ടി, ആറ് സ്പീഡ് മാനുവൽ എന്നിവയാണ് ട്രാൻസ്മിഷൻ. ആറ് എയർബാഗുകൾ, എ.ബി.എസ്, ഇ.എസ്.പി, വെഹിക്കിൾ സ്റ്റബിലിറ്റി മാനേജ്മെൻറ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഫ്രെണ്ട്-റിയർ പാർക്കിങ് സെൻസറുകൾ എന്നിവ സുരക്ഷക്കായും ഉൾക്കൊള്ളിച്ചിരിക്കുന്നു. 11 മുതൽ 17 ലക്ഷം വരെയായിരിക്കും സെൽറ്റോസിൻെറ ഇന്ത്യയിലെ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.