ബ്രെസ്സക്ക് പോന്ന എതിരാളി, കിയ സോണറ്റിെൻറ വിശേഷങ്ങൾ
text_fieldsകുറഞ്ഞ കാലം കൊണ്ട് ഇന്ത്യൻ വിപണിയിൽ വിപ്ലവം സൃഷ്ടിച്ച വാഹന നാമമാണ് കിയ. രണ്ട് മോഡലുകൾ പുറത്തിറക്കുേമ്പാഴേക്ക് ഷോറൂമുകളിൽ ആവശ്യക്കാരുടെ ഉന്തുംതള്ളും സൃഷ്ടിക്കാനായതാണ് കിയയുടെ വർത്തമാനം. സെൽറ്റോസ്, കാർണിവൽ എന്നീ മോഡലുകൾ ഉപഭോക്താക്കളിൽ തരംഗമാണ്. ഹ്യുണ്ടായുടെ സഹോദര സ്ഥാപനമാണ് കിയ.
ആഗോളതലത്തിൽ നിലവാരമുള്ള വാഹനങ്ങളെ നിർമിക്കുന്ന കമ്പനി ഇന്ത്യയെ രണ്ടാംകിട വിപണിയായി പരിഗണിച്ചില്ല എന്നതാണവരുടെ വിജയരഹസ്യം. കിയയുടെ മൂന്നാമത്തെ വാഹനം ഒരു കോംപാക്ട് എസ്.യു.വിയാണ്. പേര് സോണറ്റ്. ഒാഗസ്റ്റ് ഏഴിന് സോണറ്റിനെ അവതരിപ്പിക്കാനും സെപ്തംബറിൽ വിപണിയിൽ എത്തിക്കാനുമാണ് നിലവിലെ തീരുമാനം. ഒാഗസ്റ്റ് മധ്യത്തോെട ബുക്കിങ്ങ് ആരംഭിക്കും. സോണറ്റിനെ ഇന്ത്യയിൽ നിർമിച്ച് വിദേശത്തേക്ക് കയററി അയക്കാനാണ് കിയയുടെ തീരുമാനം.
എന്താണീ സോണറ്റ്
കോംപാക്ട് എസ്.യു.വിയെന്ന ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്ടിത വിഭാഗത്തിലേക്കാണ് സോണറ്റ് വരുന്നത്. മാരുതി വിറ്റാര ബ്രെസ്സ, ടാറ്റ നെക്സോൺ, മഹീന്ദ്ര എക്സ്.യു.വി 300, ഹ്യൂണ്ടായ് വെന്യു, ഫോർഡ് ഇക്കോസ്പോർട്ട്, ഹോണ്ട ഡബ്ലു.ആർ.വി തുടങ്ങി ഘഢാഘഢിയന്മാരാണ് നിലവിൽ ഇൗ വിഭാഗത്തിലുള്ളത്. ഇൗ താരനിരയിലേക്കാണ് സോണറ്റും എത്തുന്നത്.
അതുകൊണ്ടുതന്നെ കിയ തങ്ങളുടെ പക്കലുള്ള സകല ആയുധങ്ങളും എടുത്ത് പയറ്റുമെന്നാണ് വിവരം. ഉപഭോക്താക്കളെ സംബന്ധിച്ച് ഇതൊരു നല്ല വാർത്തയാണ്. എണ്ണിയാലൊടുങ്ങാത്ത ഫീച്ചറുകളും, ആധുനികമായ സാേങ്കതികവിദ്യകളും, മികച്ച സുരക്ഷയും, രണ്ടുതരം എഞ്ചിനുകളിൽ വിവിധ ഗിയർ ഒാപ്ഷനുകളും, ധാരാളം വേരിയൻറുകളും സോണറ്റിനുണ്ടാകും. യുവോ കണക്ട്, ബോസ് സൗണ്ട് സിസ്റ്റം, സൺറൂഫ് എന്നിവ ഉയർന്ന വേരിയൻറുകളിൽ ഉൾപ്പെടുത്തും.
എഞ്ചിനും ഗിയർബോക്സും
മൂന്നുതരം എഞ്ചിനും വിവിധങ്ങളായ ഗിയർ ഒാപ്ഷനുകളും സോണറ്റിലുണ്ട്. 1.2ലിറ്റർ, 1.0ലിറ്റർ പെട്രോൾ എഞ്ചിനുകൾ, 1.5ലിറ്റർ ഡീസൽ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. മാനുവൽ, ഡ്യൂവൽ ക്ലച്ച് ഒടാേട്ടാ, ടോർക്ക് കൺവെർട്ടർ ഒാേട്ടാ എന്നിങ്ങനെ ഗിയർ ബോക്സിലും വൈവിധ്യമുണ്ട്. ഇതിനൊെക്ക പുറമെ ക്ലച്ച്ലെസ്സ് മാനുവൽ ട്രാൻസ്മിഷൻ അഥവാ െഎ.എം.ടി വെർഷനും വരും.
ഹ്യുണ്ടായ് വെന്യുവിൽ അടുത്തകാലത്ത് ഇൗ സോങ്കതികവിദ്യ ഹ്യൂണ്ടായ് ഉൾെപ്പടുത്തിയിരുന്നു. സോണറ്റിെൻറ വരവ് ഏറ്റവും വെല്ലുവിളി ഉയർത്തുക മാരുതി വിറ്റാര ബ്രെസ്സക്കാവും. ആവശ്യത്തിന് ഫീച്ചറുകളൊ ആധുനികതയൊ ഇല്ലാതെ കിതക്കുന്ന ബ്രെസ്സയുടെ അവസ്ഥ സോണറ്റിനു ശേഷം കണ്ടറിയുകതന്നെ വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.