കാത്തിരിപ്പിന് വിരാമം; ഉറുസ് എത്തി
text_fieldsമുംബൈ: ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ ലംബോർഗിനിയുടെ പുതിയ എസ്.യു.വി ഉറുസ് ഇന്ത്യൻ വിപണിയിൽ. ആഗോളവിപണിയിൽ അവതരിപ്പിച്ച് ദിവസങ്ങൾക്കകം തന്നെയാണ് ഇന്ത്യൻ വിപണിയിലേക്ക് ഉറുസ് എത്തുന്നത്. മൂന്ന് കോടി രൂപയായിരിക്കും ഉറുസിെൻറ ഇന്ത്യയിലെ ഷോറും വില. ഹുറാകാന് ശേഷം ലംബോർഗിനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്ന എസ്.യു.വിയാണിത്.
പോർഷ കേയ്മാനും ഒൗഡി ക്യു 7നുമെല്ലാം പിന്തുടരുന്ന എം.എൽ.ബി ഇവോ പ്ലാറ്റ്ഫോമാണ് അടിസ്ഥാനമാക്കിയാണ് പുതിയ കാറിനെ ലംബോർഗിനി അണിയിച്ചൊരുക്കിയിരിക്കുന്നത്. നിർമാണത്തിലെ അലുമിനിയത്തിെൻറ സാന്നിധ്യം ഭാരം കുറക്കാൻ സഹായിച്ചിട്ടുണ്ട്. ഡിസൈനിലും പെർഫോമൻസിലുമെല്ലാം ഒരു ലംബോർഗിനി ടച്ച് ഉറുസിൽ നിന്ന് പ്രതീക്ഷിക്കാം.
4.0 ലിറ്റർ ട്വിൻ ടർബോ വി8 എൻജിനാണ് ഉറുസിെൻറ ഹൃദയം. 651 ബി.എച്ച്.പി പവറും 850 എൻ.എം ടോർക്കും എൻജിൻ ൽകും. 3.6 സെക്കൻഡിൽ 100 കിലോമീറ്റർ വേഗതയും 12.8 സെക്കൻഡിൽ 200 കിലോമീറ്റർ വേഗതയും ഉറുസ് കൈവരിക്കും. മണിക്കൂറിൽ 305 കിലോ മീറ്ററാണ് പരമാവധി വേഗത. ഫോർ വീൽ ഡ്രൈവിലായിരിക്കും ഉറുസിെൻറ ഇന്ത്യൻ അരങ്ങേറ്റം.
റേസിങ് ട്രാക്കിനും ഒാഫ് റോഡിനും ഒരുപോലെ അനുയോജ്യമാണ് ഉറുസിലെ സസ്പെൻഷൻ. 440 എം.എം ഫ്രണ്ട് ബ്രേക്കുകളും 370 എം.എം റിയർ കാർബൺ ബ്രേക്കുകളുമാണ് ഉറുസിനെ പിടിച്ച്നിർത്തുക. മുൻവശത്ത് മെഷ് ഗ്രില്ലാണ് നൽകിയിരിക്കുന്നത്. കുപേ രൂപത്തിലുള്ള റുഫ്ലൈൻ പിൻവശത്തിന് നൽകിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.