Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2017 7:30 PM GMT Updated On
date_range 16 Feb 2017 7:30 PM GMTതീപിടിക്കുന്നു; ലംബോർഗിനി കാറുകൾ തിരിച്ച് വിളിക്കുന്നു
text_fieldsbookmark_border
കോടികൾ വില വരുന്ന ലംബോർഗിനിയുടെ കാറുകൾ കമ്പനി തിരിച്ച് വിളിക്കുന്നു. കാറുകൾക്ക് തീ പിടിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. 26 കോടി രൂപ വില വരുന്ന 12 വെനോ കാറുകളും ഇതിൽ ഉൾപ്പെടും. 2011 മുതൽ 2016 വരെ നിർമ്മിച്ച 5000ത്തോളം വരുന്ന അവൻറുറോ സൂപ്പർ കാറുകളാണ് തിരിച്ച് വിളിക്കുന്നത്.
കാറുകളുടെ എൻജിൻ ബേയിലെ തകരാറാണ് തീപിടിത്തത്തിന് കാരണമെന്നാണ് കമ്പനിയുടെ കണ്ടെത്തൽ. വാഹനത്തിൽ ഫുൾടാങ്ക് ഇന്ധനം നിറച്ചാൽ തീപിടിത്തത്തിനുള്ള സാധ്യത കൂടുതലാണെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നുണ്ട്. എൻജിനിലെ തീപിടിത്തത്തിന് കാരണമായ സിസ്റ്റത്തിലെ ഘടകങ്ങൾ മാറ്റി പുതിയത് നൽകുമെന്നും ലംബോർഗിനി അറിയിച്ചിട്ടുണ്ട്.
കമ്പനിയുടെ 132 ഡീലർഷിപ്പ് വഴിയാവും കാറുകളെ തിരിച്ച് വിളിക്കുക. കാറുകൾ തീപിടിച്ച ഏഴോളം സംഭവങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിലെല്ലാം തന്നെ മികച്ച വിൽപ്പനയുണ്ടായ ലംബോർഗിനി മോഡലാണ് അവൻറ്യൂറോ. ഇതിന് പിന്നാലെയാണ് കാറുകൾ തീ പിടിക്കുന്നതായുള്ള വാർത്തകൾ പുറത്ത് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story