അഴകൊഴുകിയൊഴുകി വെലാർ
text_fieldsഒഴുകിവരുന്ന സുന്ദരശിൽപം പോലെയാണ് ഒാരോ റേഞ്ച്റോവർ വാഹനങ്ങളും. കണ്ണെടുക്കാൻ കഴിയാത്തത്ര സുന്ദരമായ സൃഷ്ടികൾ. റേഞ്ച്റോവർ നിർമിക്കുന്നത് ലാൻഡ് റോവർ എന്ന കമ്പനിയാണ്. നമ്മുടെ സ്വന്തം ടാറ്റയാണ് ലാൻഡ് റോവറിന്‍റെ ഉടമസ്ഥർ. ഒന്നാലോചിച്ചാൽ ഇതൊരു വിധിവിളയാട്ടമാണെന്ന് പറയാം. പണ്ട് മംഗലശ്ശേരി നീലകണ്ഠന്റെ പറമ്പ് അന്ത്രുമാപ്പിളയുടെ മകൻ ബീരാൻകുട്ടി വാങ്ങിയപോലൊരു സംഭവം.
പഴയ ബ്രിട്ടീഷ് മേലാളന്മാരുടെ കമ്പനിയായ ജാഗ്വാർ ലാൻഡ്റോവർ കുടിയാന്മാരായ ഇന്ത്യക്കാരുടെ അഭിമാനമായ ടാറ്റ വാങ്ങുകയായിരുന്നു. ചരിത്രമായ ഏറ്റെടുക്കലിനുശേഷം കമ്പനിക്ക് െവച്ചടി െവച്ചടി കയറ്റം മാത്രമായിരുന്നു. ഇൗ സമയമാണ് മുതലാളിയായ രത്തൻ ടാറ്റക്ക് പണ്ട് തോന്നിയപോലൊരു ഉൾവിളിയുണ്ടാകുന്നത്. അന്ന് നാനോ ഉണ്ടാക്കാനാണ് തോന്നിയതെങ്കിൽ ഇന്നത് വെലാർ എന്ന സ്വപ്നമായിരുന്നെന്നു മാത്രം. നാനോ ആദ്യം ദുരന്തമായും പിന്നീട് നഷ്ടമായും ടാറ്റയെ കഷ്ടപ്പെടുത്തി. വെലാറിന്‍റെ ഭാവി എന്താകുമെന്ന് കാത്തിരുന്ന് കാേണണ്ടിവരും.
റേഞ്ച്റോവർ നിരയിലെ നാലാമത്തെ വാഹനമാണ് വെലാർ. ഇവോക്ക്, സ്പോർട്ട് തുടങ്ങിയ വമ്പൻ ഹിറ്റുകൾക്കുശേഷം പുറത്തിറക്കുന്ന വാഹനം. ലാൻഡ്റോവറിെൻറ ഭാവിയിലേക്കുള്ള ചുവടുെവപ്പുകൂടിയാണ് രത്തൻ ടാറ്റയുടെ ഇൗ സ്വപ്നവാഹനം. അകത്തും പുറത്തും വെലാർ ഒരു സാധാരണ സൃഷ്ടിയല്ല. കടഞ്ഞെടുത്ത ശിൽപംപോലെയാണ് രൂപം. വക്രമായ അരികുകളോ കണ്ണിലുടക്കുന്ന ന്യൂനതകളോ എവിടെയുമില്ല. കൃത്യമായ അഴകളവുകളിൽ തീർത്തിരിക്കുന്നതിനാൽ കാഴ്ചയിൽ മുഷിപ്പിക്കുകയേ ഇല്ല.
നിർത്തിയിട്ടിരിക്കുന്ന വെലാറിനെ ഒന്ന് ചുറ്റിയടിച്ചാൽ ഒരുകാര്യം നമ്മെ അദ്ഭുതപ്പെടുത്തും. ഡോർ ഹാൻഡിലുകൾ എവിടേയും കാണാൻ കഴിയില്ല. വാഹനം ലോക്ക് ചെയ്യുന്നതിനൊപ്പം ഹാൻഡിലുകൾ അകത്തേക്ക് മറയും. പിന്നീട് അൺലോക്ക് ചെയ്യുേമ്പാഴായിരിക്കും പുറത്തേക്ക് വരുക. അകത്തുകയറിയാലും അമ്പരപ്പ് മാറില്ല. സ്വിച്ചുകൾ കുത്തിനിറച്ച വാഹനങ്ങൾ കണ്ടുപരിചയിച്ച നമ്മുടെ മുന്നിൽ വെലാർ തുറക്കുന്നത് വിസ്മയ ലോകമാണ്. സ്റ്റിയറിങ് വീലിലെ ചില സ്വിച്ചുകൾ ഒഴിച്ചാൽ മറ്റെല്ലാം ടച്ച് സ്ക്രീനുകളാണ് നിയന്ത്രിക്കുന്നത്.
രാത്രി വെലാർ പിന്നെയും സുന്ദരമാകും. എൽ.ഇ.ഡി ലൈറ്റുകളും ലേസർബീം ഹെഡ്ലൈറ്റുമെല്ലാം ചേർന്ന് നയനാനന്ദകരമായ കാഴ്ചയാവും നൽകുക. മൂന്ന് എൻജിനുകളിൽ നാലു വിഭാഗമായാണ് വെലാർ അവതരിപ്പിക്കുന്നത്. ഡീസലിൽ രണ്ടും പെട്രോളിൽ ഒന്നും എൻജിനുകളുണ്ടാകും. 2.0 ലിറ്റർ നാല് സിലിണ്ടർ ഡി 180 ഡീസൽ എൻജിൻ 430 എൻ.എം ടോർക്ക് ഉൽപാദിപ്പിക്കും. മറ്റൊരു ഡീസൽ എൻജിനായ 3.0 ലിറ്റർ വി സിക്സ് ട്വിൻ ടർബോ ഡി 300 കൂടുതൽ കരുത്തുള്ളതാണ്. 2.0 ലിറ്റർ നാല് സിലിണ്ടർ പി 250 പെട്രോൾ എൻജിനും കരുത്തും ക്ഷമതയും ഒട്ടും കുറവില്ലാത്തതാണ്. എട്ട് സ്പീഡ് ഒാേട്ടാമാറ്റിക് ഗിയർബോക്സാണ് നൽകിയിരിക്കുന്നത്.
റേഞ്ച് റോവർ ഇേവാക്കിനും സ്പോർട്സിനും ഇടയിലായി സ്ഥാനംപിടിക്കുന്ന വെലാറിെൻറ വില 45 ലക്ഷം മുതൽ ആരംഭിക്കും. ഏറ്റവും ഉയർന്ന വേരിയൻറായ എച്ച്.എസ്.ഇക്ക് ഒരുകോടിയോളം വിലവരും. പൂർണമായും ഇറക്കുമതി ചെയ്യുന്ന വാഹനത്തിന്‍റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.