വില കുറഞ്ഞ എസ്.യു.വിയുമായി ലക്സസ്
text_fields
വില കുറഞ്ഞ എസ്.യു.വി പുറത്തിറക്കി ഇന്ത്യൻ വിപണി പിടിക്കാനൊരുങ്ങി ലക്സസ്. എൻ.എക്സ് 300 എച്ച് എന്ന മോഡലിലുടെ വിപണിയിൽ ആധിപത്യം നേടാമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. പ്രായോഗികതക്കും സ്റ്റൈലിനും ഒരു പോലെ പ്രാധാന്യം നൽകുന്ന ഹൈബ്രിഡ് എസ്.യു.വിയാണ് ലക്സസ് അണിയിച്ചൊരുക്കിയിരിക്കുന്നത്. 55.58 ലക്ഷമാണ് കാറിെൻറ ഇന്ത്യൻ വിപണിയിലെ വില. നിലവിൽ ബുക്കിങ്ങിനുള്ള സൗകര്യമാണ് കമ്പനി നൽകുന്നത്. അടുത്ത വർഷം മാർച്ചിലാണ് ഡെലിവറി ആരംഭിക്കുക.
2.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എൻജിനും ഇലക്ട്രിക് മോേട്ടാറുമാണ് കരുത്ത് പകരുക. രണ്ടും കൂടി 194 ബി.എച്ച്.പി കരുത്ത് നൽകും. 18.32 കിലോ മീറ്ററാണ് മൈലേജ്. ഭാവിയുടെ ഡിസൈനാണ് കാറിനായി നൽകിയിരിക്കുന്നത്. ലക്സസിെൻറ എല്ലാ കാറുകളിലും കാണുന്ന തനത് ഗ്രില്ലാണ് മുൻവശത്തെ പ്രധാന പ്രത്യേകത. ലോഗോക്ക് പിന്നിൽ ഹൈബ്രിഡാണെന്ന് അറിയിക്കാൻ നീല നിറം നൽകിയിട്ടുണ്ട്. എൽ.ഇ.ഡി ഹെഡ്ലാമ്പും ഡേ ടൈം റണ്ണിങ് ലൈറ്റുകളും നൽകിയിട്ടുണ്ട്. വീൽ ആർച്ചുകൾ പ്ലാസ്റ്റിക് ക്ലാഡിങ് നൽകിയിരിക്കുന്നു. പിൻവശത്ത് ഷാർപ്പായ ടെയിൽ ലൈറ്റാണ്.
അകത്തളങ്ങൾ വിശാലമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. റിയർ പാസഞ്ചർ സീറ്റുകളിൽ ആവശ്യത്തിന് സ്ഥലസൗകര്യമുണ്ട്. ലെതർ അപ്ഹോളിസ്റ്ററി, പനോരമിക് ഗ്ലാസ് റൂഫ്, വയർലെസ്സ് ചാർജിങ്, 10.3 ഇഞ്ച് മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേ എന്നിവയാണ് മറ്റ് പ്രത്യേകതകൾ. ഇക്കോ, നോർമൽ, സ്പോർട്ട്, സ്പോർട്ട് പ്ലസ്, കസ്റ്റം എന്നിങ്ങനെ വിവിധ മോഡുകളിൽ ലക്സസ് ഡ്രൈവ് ചെയ്യാം. സുരക്ഷക്കായി എട്ട് എയർബാഗുകൾ, എ.ബി.എസ്, ഇ.ബി.ഡി, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്കുകൾ എന്നിവ നൽകിയിരിക്കുന്നു. സ്റൈബിലിറ്റി കംൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നീ സൗകര്യങ്ങളുമുണ്ട്. മെഴ്സിഡെസ് ബെൻസ് ജി.എൽ.സി, ഒൗഡി ക്യൂ 5, ബി.എം.ഡബ്ളിയു എക്സ് 3, വോൾവോ XC60 എന്നിവക്കാവും ലക്സസ് പ്രധാനമായും വെല്ലുവിളി ഉയർത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.