ഇന്നോവയെ വെല്ലുവിളിക്കാൻ പുതിയ മോഡലുമായി മഹീന്ദ്ര
text_fieldsപുറത്തിറങ്ങിയതിന് ശേഷം എതിരാളികളില്ലാതെ മുന്നേറുന്ന മോഡലാണ് ടൊയോട്ടയുടെ ഇന്നോവ. ക്വാളിസിനെ വിപണിയിൽ നിന്ന് പിൻവലിച്ചാണ് ടൊയോട്ട ഇന്നോവയുമായി രംഗത്തെത്തിയത്. എല്ലാ കാലത്തും എം.പി.വികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു ഇന്നോവ. ഇപ്പോൾ ഇന്നോവക്ക് കനത്ത വെല്ലുവിളി ഉയർത്താൻ പുതിയ മോഡലമായി രംഗത്തെത്തുകയാണ് മഹീന്ദ്ര. U321 എന്ന കോഡ് നാമത്തിൽ എം.പി.വിയുടെ നിർമാണം മഹീന്ദ്ര പൂർത്തീകരിച്ചു എന്നാണ് റിപ്പോർട്ടുകൾ.
എം.പി.വിയുടെ ദൃശ്യങ്ങൾ പല വാഹന ബ്ലോഗുകളുടെയും കഴുകൻ കണ്ണുകൾ നേരത്തെ തന്നെ ഒപ്പിയെടുത്തിരുന്നു. ഇപ്പോൾ വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കമ്പനിയുടെ അമേരിക്കയിലെയും ചെന്നൈയിലേയും ടെക്നികൽ സെൻററുകളിലാണ് വാഹനത്തിെൻറ ഡിസൈൻ പൂർത്തീകരിച്ചത്. എം.പി.വിയെ കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ഇവിടെ നടക്കുന്നുവെന്നാണ് റിപ്പോർട്ട്.
മഹീന്ദ്രയുടെ സൈലോയുടെ പകരക്കാരനായിട്ടായിരിക്കും പുതിയ കാർ വിപണിയിലേക്ക് എത്തുക. 2.2, 1.9 ലിറ്റർ എൻജിൻ വേരിയൻറുകളിലാണ് വാഹനം വിപണിയിലെത്തുക. ടോപ് സ്പെക്കിൽ 2.5 ലിറ്റർ വേരിയൻറും പ്രതീക്ഷിക്കാം. എന്നാൽ, മെക്കാനിക്കൽ ഫീച്ചറുകളെ സംബന്ധിച്ച സൂചനകളില്ല. ഇന്നോവ ക്രിസ്റ്റ, ടാറ്റ ഹെക്സ എന്നിവക്കാവും മഹീന്ദ്ര വെല്ലുവിളി ഉയർത്തുക. 16 മുതൽ 20 ലക്ഷം വരെയാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.