ജീപ്പിനെ വെല്ലാൻ മഹീന്ദ്രയുടെ റോക്സർ
text_fieldsഇന്ത്യൻ വാഹന വിപണിയിൽ കാലങ്ങളായി വെന്നിക്കൊടി പാറിച്ച് മുന്നേറുന്ന കമ്പനിയാണ് മഹീന്ദ്ര. ജീപ്പ് എന്ന ഒരൊറ്റ മോഡലായിരുന്നു വാഹനവിപണിയിലെ മഹീന്ദ്രയുടെ മുൻനിര താരം. എന്നാൽ, എസ്.യു.വികളുടെ തലതൊട്ടപ്പനായ യഥാർഥ ജീപ്പ് ഇന്ത്യൻ വിപണിയിലെത്തിയതോടെ മഹീന്ദ്രക്ക് അത് തിരിച്ചടിയായി. ജീപ്പിെൻറ കോംപാസ് അതിവേഗം വിപണിയിൽ തരംഗമായി. ജീപ്പിെൻറ വർധിച്ചു വരുന്ന ജനപ്രീതിയെ തകർത്തെറിയാൻ ലക്ഷ്യമിട്ടാണ് റോക്സർ എന്ന പുതുമോഡൽ മഹീന്ദ്ര വിപണിയിലിറക്കുന്നത്.
മഹീന്ദ്രയുടെ മിഷിഗണിലെ നിർമാണ കേന്ദ്രത്തിലാണ് റോക്സറിെൻറ നിർമാണം കമ്പനി പൂർത്തീകരിച്ചത്. ഏകദേശം 10 ലക്ഷം രൂപയായിരിക്കും റോക്സറിെൻറ വിപണി വില.രൂപഭാവങ്ങളിൽ താറിനോടാണ് റോക്സറിന് സാമ്യം. ഗ്രില്ലുകളും വീൽ ആർച്ചുകളും താറിൽ നിന്ന് കടംകൊണ്ടതാണ്. ഇരുവശങ്ങളിലും ഡോറുകൾ നൽകിയിട്ടില്ല. ഹാർഡ് റൂഫ് ടോപ്പ് മഹീന്ദ്ര റോക്സറിൽ ഉൾക്കൊള്ളിച്ചിട്ടില്ല.
2.5 ലിറ്റർ ഫോർ സിലിണ്ടർ എൻജിനാണ് വാഹനത്തിനുണ്ടാവുക. 3200 ആർ.പി.എമ്മിൽ പരമാവി 62 ബി.എച്ച്.പി കരുത്തും 1400-2200 ആർ.പി.എമ്മമിൽ 195 എൻ.എം ടോർക്കുമേകും. 5 സ്പീഡ് മാനുവലാണ് ഗിയർബോക്സ്. പരമാവധി വേഗത മണിക്കൂറിൽ 72 കിലോ മീറ്ററാണ്. ഫോർ വീൽ ഡ്രൈവ് സ്റ്റാൻഡേർഡായി തന്നെ മഹീന്ദ്ര നൽകിയിട്ടുണ്ട്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് ഏത് ദുർഘട പാതയും മറികടക്കാൻ റോക്സറിനെ സഹായിക്കും. പുതുമോഡലുകളിലുടെ ജീപ്പ് ഉയർത്തുന്ന വെല്ലുവിളി മറികടക്കുക എന്നതാണ് റോക്സറിലുടെ മഹീന്ദ്ര ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.