ബ്രസയുടെ ചീട്ട് കീറുമോ എക്സ്.യു.വി 300
text_fieldsദുബായ് മീഡിയ സിറ്റിയിൽ എന്തിലോ അഭിനയിക്കാൻ കൊണ്ടു വന്നപ്പോളാണ് അവനെ ആദ്യം കണ്ടത്.രാത്രി ലോറിയിലെ പൊതി അഴിച്ചപ്പോൾ തന്നെ പലതരം രാജ്യക്കാർ ചുറ്റും കൂടി.തൊട്ടും മണത്തും വട്ടം കറങ്ങിയും നടന്നതല്ലാതെ അകത്തൊന്നു കയറാൻ പറ്റിയില്ല.ബി ബി സി ബിൽഡിങ്ങിനു താഴെ കിടക്കാറുള്ള ഹമ്മറും ലാൻഡ് ക്രൂയിസറും പോലും ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു. എക്സ്.യു.വി 300 എന്ന് കേട്ടപ്പോളും ചിത്രം കണ്ടപ്പോളും അത് ഇങ്ങനൊരു ഹൽവ കഷ്ണം ആകുമെന്ന് ഓർത്തില്ല. കൂടി വന്നാൽ ബൊലേറോയും ടി.യു.വിയും ചേർന്നൊരു ആനമയിലൊട്ടകം എന്നൊക്കെയാണ് കരുതിയിരുന്നത്. പക്ഷെ മഹീന്ദ്ര ഞെട്ടിച്ചു. സുസുകി ബ്രെസയുടെ ചീട്ട് കീറിയാലും അത്ഭുതപ്പെടേണ്ട.
ഷൂട്ടിംഗ് തുടങ്ങും മുൻപ് പുന്നാരിക്കാൻ വന്നത് നിസ്സാന്റെ മേക്കപ്പ്മാൻമാരാണ്. കുടുംബം മഹീന്ദ്ര ആണെങ്കിലും പുതിയ പിള്ളേരെ വളർത്താൻ ഏൽപ്പിച്ചിരിക്കുന്നത് നിസ്സാനെയും റെനോയെയുമാണ്.അതിെൻറ ഗുണമാണ് പുതു തലമുറയിൽ കാണുന്നത്.റെനോ സാങ്കേതിക വിദ്യ കൊടുക്കും മഹീന്ദ്ര ഇന്ത്യയിലെ മാർക്കറ്റിലുള്ള പരിചയവും സപ്ലൈ ചെയിനിെൻറ സഹായവും നൽകും. രാജ്യാന്തര വിൽപ്പന നിസ്സാൻ നോക്കും.നിർമാണത്തിൽ മൂന്നു കൂട്ടർക്കുമുള്ള കഴിവ് ഒരുപോലെ ഉപയോഗിക്കും. സാങ്യോങിെൻറ അടുക്കളയിൽ നിന്ന് കിട്ടിയ ടിവോളിയുടെ കുറിപ്പടികളിലാണ് നിർമ്മാണം. ഈ കൂട്ടുമുന്നണിയാണ് ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത് ..
ഭംഗിയിൽ ബ്രെസയേക്കാൾ കൂടുതൽ എന്നാൽ ക്രെറ്റക്ക് ഒപ്പമൊക്കെ നിൽക്കുന്ന ഉൾഭാഗത്തു കുഭകർണ്ണനും ഘടോൽഘജനും ആവശ്യത്തിന് ഇടമുണ്ട് ..
പിന്നിൽ കയറിക്കോളാം എന്നാണ് അവർ പറയുന്നതെങ്കിൽ ഡസ്റ്റർ ഉടമകളുടെ അത്ര ടെൻഷനടിക്കേണ്ട. ഉള്ളിൽ ഗ്രേറ്റ് ഖാലി ഇരുന്നാലും തല കുനിക്കേണ്ടി വരില്ലെന്ന് തോന്നുന്നു.അകവും പുറവും എല്ലാം കൂടി ഏകദേശം 20-25 മിനിറ്റ് നോക്കി നിൽക്കാനുള്ള വകയുണ്ട് അതും ബിഎംഡബ്ലിയു ബെൻസ് ഡോഡ്ജ് ജീപ്പ് കാഡിലാക് തുടങ്ങി സകല കുഞ്ഞച്ചൻമാരും നിരന്നു കിടക്കുന്ന പാർക്കിങ് ഗ്രൗണ്ടിൽ .ഇനി അഴകുള്ള ചക്കയിൽ ചുളയുണ്ടോ എന്നുകൂടി അറിഞ്ഞാൽ മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.