ചില്ലറക്കാരനല്ല ഇൗ എക്സ്.യു.വി
text_fieldsമഹീന്ദ്ര എക്സ്.യു.വി ഫൈവ് ഡബ്ൾ ഒ എന്നാൽ ഇന്ത്യക്കാർക്കത് സ്വന്തം വീട്ടിലെ എസ്.യു.വിയാണ്. ഇന്ത്യക്കാർക്കായി ഇ ന്ത്യക്കാർ നിർമിച്ച് സൂപ്പർഹിറ്റായി മാറിയ ആദ്യ എസ്.യു.വി. ആ പേരിെൻറ മൂല്യം കുറേക്കൂടി ഉയർത്താനാകണം മഹീന്ദ്ര എ ക്സ്.യു.വി ത്രീ ഡബ്ൾ ഒ എന്ന പേരിൽ ഒരു ചെറുവാഹനംകൂടി പുറത്തിറക്കുകയാണ്. പുതുതായി വരുന്നതൊരു കോംപാക്ട് എസ്. യു.വിയാണ്. മാരുതി ബ്രെസയോട് നേരിട്ട് ഏറ്റുമുട്ടാനും ഹ്യൂണ്ടായ് ക്രെറ്റയുൾെപ്പടെയുള്ളവരെ വിറപ്പിക്കാനും ല ക്ഷ്യമിട്ടാണ് മഹീന്ദ്ര തങ്ങളുടെ പുത്തൻ അവതാരത്തെ രംഗത്തിറക്കുന്നത്.
മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള കൊറിയ ൻ കമ്പനി സാേങ്ങ്യാങ്ങിെൻറ ടിവോലി എന്ന മോഡലിെൻറ ചുവടുപിടിച്ചാണ് ത്രീ ഡബ്ൾ ഒയുടെ നിർമാണം. ഇന്ത്യയിലെത്തുേമ്പാൾ ടിവോലിെയക്കാളേറെ ജ്യേഷ്ഠസഹോദരനായ ഫൈവ് ഡബ്ൾ ഒയോടാണ് സാമ്യം. മറ്റൊരിടത്തും കാണാത്ത ഹെഡ്ലൈറ്റ്^േഡ ടൈം റണ്ണിങ് ലാമ്പ്^ ഫോഗ് ലാമ്പ് കോമ്പിനേഷനാണിതിൽ. ഹെഡ്ലൈറ്റുകളെ ഫോഗ് ലാമ്പുമായി ബന്ധിപ്പിച്ചുകൊണ്ട് കുത്തനെ നിൽക്കുകയാണ് ഡി.ആർ.എല്ലുകൾ.
ചെറിയ ഗ്രില്ലുകളിൽ ക്രോം ഗാർണിഷുകൾ കാണാനാകും. എക്സ്.യു.വി ത്രീ ഡബ്ൾ ഒ എതിരാളികൾക്ക് ഭീഷണിയാകുന്നതിൽ പ്രധാന ഘടകം അതിലെ സൗകര്യങ്ങളുടെ നീണ്ടനിരയാണ്. ഇൗ വിഭാഗത്തിലെ ഏറ്റവും പുതിയ നിരവധി പ്രത്യേകതകൾ വാഹനത്തിലുണ്ട്. എടുത്തുപറയേണ്ട സവിശേഷതകളിൽ ഒന്ന് ഇരട്ട സോൺ ക്ലൈമറ്റിക് കൺട്രോൾ എ.സിയാണ്. വാഹനത്തെ രണ്ടുരീതിയിൽ തണുപ്പിക്കാൻ ഇവക്കാകും.
ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, മുന്നിലെ പാർക്കിങ് സെൻസറുകൾ, സൺറൂഫ്, ചൂടാകുന്ന വിങ് മിററുകൾ, 3.5 ഇഞ്ച് സ്ക്രീനോടുകൂടിയ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, ഏഴ് എയർബാഗുകൾ തുടങ്ങിയവ മറ്റെങ്ങും കാണാത്ത സവിശേഷതകളാണ്. ഏഴ് ഇഞ്ച് ടച്ച്സ്ക്രീൻ, ഒാേട്ടാമാറ്റിക് വൈപ്പറുകൾ, ലൈൻ അസിസ്റ്റോടുകൂടിയ പാർക്കിങ് കാമറ, ക്രൂസ് കൺട്രോൾ തുടങ്ങി സാധാരണ സവിശേഷതകളും ത്രീ ഡബ്ൾ ഒയിലുണ്ട്. വാഹനം നിർത്തുേമ്പാ
ൾ ടയറുകൾ ഏത് ദിശയിലാണെന്ന് കാണിക്കുന്ന കൗതുകകരമായ ഗ്രാഫിക്സും മുൻസീറ്റുകളുടെ പിന്നിലായി ഫയലുകൾ ഉൾെപ്പടെ സൂക്ഷിക്കാനുള്ള സൗകര്യവും പുതുമയുള്ളത്. അൽപം പഴഞ്ചനെന്ന് തോന്നുന്ന ഗ്രാഫിക്സുകളിലെ ചുവന്ന ലൈറ്റുകളും സെൻറർ കൺസോൾ ഡിസൈനുമാണ് എടുത്തുപറയേണ്ട പോരായ്മകൾ.
രണ്ടുതരം എൻജിനുകളാണ് വാഹനത്തിനുള്ളത്. കെ.യു.വിയിൽ കാണുന്ന 1.2 ലിറ്റർ പെട്രോൾ എൻജിൻ 108 എച്ച്.പി കരുത്തും 200 എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. മരാസോയിലെ 1.5 ലിറ്റർ ഡീസൽ എൻജിൻ 112 എച്ച്.പി കരുത്തും 300 എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. രണ്ടിലും ആറു സ്പീഡ് ഗിയർേബാക്സാണ്. ഡീസൽ എൻജിെൻറ മികച്ച പ്രകടനം ത്രീ ഡബ്ൾ ഒാക്ക് മുതൽക്കൂട്ടാണ്. ആദ്യഘട്ടത്തിൽ ഒാേട്ടാമാറ്റിക് വാഹനം വരാൻ സാധ്യതയില്ല. എതിരാളികളായ ബ്രെസ, എക്കോസ്േപാർട്ട്, നെക്സോൺ തുടങ്ങിയവയെക്കാൾ വീതി കൂടുതലുള്ള വാഹനമായതിനാൽ മൂന്നുപേർക്ക് പിന്നിൽ സുഖമായിരിക്കാം. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എട്ടുലക്ഷം മുതൽ 13 ലക്ഷം വരെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.