മാരുതിയുടെ മൈക്രോ എസ്.യു.വി വരുന്നു
text_fields2018 ഡൽഹി ഒാേട്ടാ എക്സ്പോയിലാണ് ഫ്യൂച്ചർ എസ് കൺസെപ്റ്റിനെ മാരുതി ആദ്യമായി അവതരിപ്പിച്ചത്. നാല് മീറ്ററിന് താഴെയുള്ള കാറുകളുടെ സെഗ്മെൻറിൽ സാന്നിധ്യം ശക്തമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പുതിയ കാറിനെ അവതരിപ്പിച്ചത്. 2019ൽ മോഡൽ വിപണിയിലെത്തിക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
ഇഗ്നിസിെൻറ അതേ നീളത്തിലും വീൽബേസിലുമാവും പുതിയ എസ്.യു.വി വിപണിയിലെത്തുക. വിറ്റാര ബ്രസയേക്കാളും ചെറിയ മോഡലായിരിക്കും ഫ്യൂച്ചർ എസ്. നീളം കുറഞ്ഞതിലുടെ നികുതിയിളവും അനുകൂല്യവും ഫ്യൂച്ചർ എസിന് ലഭിക്കും. സെഗ്മെൻറിൽ ഇത് നേട്ടമാക്കാൻ കഴിയുമെന്നാണ് മാരുതിയുടെ പ്രതീക്ഷ.
ഹാച്ച്ബാക്കുകളിൽ കിരീടം വെക്കാത്ത രാജാവാണ് മാരുതി. ഇൗ മേധാവിത്വം എസ്.യു.വി സെഗ്മെൻറിൽ കൂടി നിലനിർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. സ്വിഫ്റ്റിലെ ഹെർടെക്ട് പ്ലാറ്റ്ഫോമിലാണ് ഫ്യൂച്ചർ എസിെൻറ നിർമാണം. 1.2 ലിറ്റർ പെട്രോൾ എൻജിനാണ് ഫ്യൂച്ചർ എസിലും മാരുതി ഉപയോഗിച്ചിരിക്കുന്നത്. ഉയർന്ന നിൽക്കുന്ന പിൻവശവും സ്ക്വിഡ് പ്ലേറ്റുകളുമൊക്കെയായി ഇപ്പോൾ നിരത്തിലുള്ള ചെറു എസ്.യു.വികളുടെ രൂപഭാവങ്ങളിലാണ് മാരുതി കാറിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. അഞ്ച് ലക്ഷത്തിലായിരിക്കും പുതിയ മോഡലിെൻറ വില ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.