Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightസുരക്ഷ വർധിപ്പിച്ച്​...

സുരക്ഷ വർധിപ്പിച്ച്​ ഇക്കോയെത്തി

text_fields
bookmark_border
Maruthi-suzki-eco-23
cancel

സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ച്​ ഇക്കോയെ വീണ്ടും നിരത്തിലെത്തിച്ച്​ മാരുതി. എ.ബി.എസ്​, ഡ്രൈവർ എയർബാഗ്​, റിവേഴ്​സ്​ പാർക്കിങ്​ സെൻസർ, ഫ്രണ്ട്​ സീറ്റ്​ ബെൽറ്റ്​ റിമൈൻഡർ, സ്​പീഡ്​ അലേർട്ട്​ സിസ്​റ്റം തുടങ്ങിയവയാണ്​ പുതുതായി ഇക്കോയിൽ കൂട്ടിച്ചേർത്തിരിക്കുന്ന സംവിധാനങ്ങൾ.

എന്നാൽ, എൻജിനിൽ കാര്യമായ മാറ്റങ്ങൾക്കൊന്നും മാരുതി മുതിർന്നിട്ടില്ല. 1.2 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എൻജിനും സി.എൻ.ജി വകഭേദവും മാരുതി ഇക്കോയിലും ഉൾപ്പെടുത്തിയിട്ടുണ്ട്​. 6000 ആർ.പി.എമ്മിൽ 73.42 പി.എസായിരിക്കും വാഹനത്തി​​െൻറ പവർ. 101 എൻ.എം ടോർക്ക്​ 3000 ആർ.പി.എമ്മിലും നൽകും.

സി.എൻ.ജി വകഭേദത്തിന്​ പരമാവധി 63 പി.എസ്​ പവറും 83 എൻ.എം ടോർക്കുമാണ്​ ഉണ്ടാവുക. അഞ്ച്​ സ്​പീഡ്​ മാനുവൽ ഗിയർബോക്​സായിരിക്കും ട്രാൻസ്​മിഷൻ. 3.55 ലക്ഷം മുതൽ 6.54 ലക്ഷം വരെയാണ്​ ഇക്കോയുടെ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemaruthi suzkimalayalam newsCrazy carsEco
News Summary - Maruti Eeco Priced at Rs 3.55 lakh with Safety Upgrades-Hotwheels
Next Story