വിപണി പിടിക്കാൻ ന്യൂ ജനറേഷൻ എർട്ടിഗയുമായി മാരുതി
text_fieldsഇന്ത്യൻ എം.പി.വി വിപണിയിൽ ഇന്നോവയോളം പോന്ന തരംഗമായ മറ്റൊരു മോഡലില്ല. മികച്ച യാത്ര സുഖം തന്നെയായിരുന്നു ഇന്നോവയുടെ സവിശേഷത. ഇന്നോവയുടെ അപ്രമാദിത്വത്തെ വെല്ലുവിളിക്കാനാണ് എർട്ടിഗയുമായി മാരുതി എത്തിയത്. ഇന്നോവക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ലെങ്കിലും മികച്ച അഭിപ്രായം നേടി എർട്ടിഗയും മുന്നേറി. ഇപ്പോൾ കൂടുതൽ ഫീച്ചറുകളുമായി എർട്ടിഗയുടെ രണ്ടാം തലമുറയെ പുറത്തിറക്കിയിരിക്കുകയാണ് മാരുതി.
മാരുതിയുടെ ഹെർട്ടക്ട് പ്ലാറ്റ്ഫോമിലാണ് എർട്ടിഗ എത്തുന്നത്. പുതിയ സ്വിഫ്റ്റ്, ഡിസയർ തുടങ്ങിയ മാരുതി കാറുകളുടെ അതേ പ്ലാറ്റ്ഫോമാണ് എർട്ടിഗയും പിന്തുടരുന്നത്. ബോൾഡ് ക്രോം പിക്സൽ ഗ്രിൽ, ഡേ ടൈം റണ്ണിങ് ലൈറ്റോട് കൂടി പ്രൊജക്ടർ ഹെഡ്ലാമ്പ്, 15 ഇഞ്ച് അലോയ് വീൽ, എൽ.ഇ.ഡി ടെയിൽ ലാമ്പ് എന്നിവയെല്ലാമാണ് മോഡലിെൻറ എടുത്ത് പറയാവുന്ന പ്രത്യേകതകൾ.
ഇൻറീരിയറിൽ ആപ്പിൾ കാർ പ്ലേയും ആൻഡ്രോയിഡ് ഒാേട്ടായും പിന്തുണക്കുന്ന ഇൻഫോടെയിൻമൻറ് സിസ്റ്റം ഉൾപ്പെടുത്തിയിട്ടുണ്ട്. മാരുതിയുടെ ന്യൂ ജനറേഷൻ കാറുകളിൽ കാണുന്ന രീതിയിലാണ് ഇൻറീരിയർ. സുരക്ഷക്കായി എ.ബി.എസും ഇ.ബി.ഡിയും സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്.
ഇ.എസ്.പി, ഹിൽസ്റ്റാർഡ് അസിസ്റ്റ് എന്നിവ ഉയർന്ന വകഭേദത്തിൽ ഉൾപ്പെടുത്തി. സിയാസിലെ 1.5 ലിറ്റർ കെ സീരിസ് എൻജിനാണ് എർട്ടിഗക്കായി മാരുതി നൽകുന്നത്. 7.44 ലക്ഷം മുതൽ 10.90 ലക്ഷം വരെയാണ് എർട്ടിഗയുടെ വിവിധ വേരിയൻറുകളുടെ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.