കാത്തിരിപ്പിന് വിരാമം; പുതിയ സ്വിഫ്റ്റ് ബുക്കിങ് തുടങ്ങി
text_fields2018ൽ വാഹനലോകം കാത്തിരിക്കുന്ന ലോഞ്ചുകളിലൊന്നാണ് മൂന്നാം തലമുറ സ്വിഫ്റ്റിേൻറത്. രണ്ടാം തലമുറ സ്വിഫ്റ്റിെൻറ ഉൽപാദനം മാരുതി നിർത്തിയതോടെ വൈകാതെ തന്നെ പുതിയ കാർ വിപണിയിലെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇത് ശരിവെക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ചില വാഹന ഡീലർമാർ സ്വിഫ്റ്റിെൻറ ബുക്കിങ് ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
11,000 രൂപ നൽകി കാർ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഡീലർമാർ നിലവിൽ നൽകുന്നത്. മുംബൈ, ഡൽഹി, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെ ഡീലർമാരാണ ് ബുക്കിങ് സ്വീകരിക്കുന്നത്. ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ മൂന്നാം തലമുറ സ്വിഫ്റ്റ് വിപണിയിലെത്തുമെന്നാണ് ഇവർ പറയുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഒൗദ്യോഗികമായ പ്രതികരണങ്ങളൊന്നും മാരുതിയിൽ നിന്ന് ഉണ്ടായിട്ടില്ല.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഡിസയറുമായി ചെറുതല്ലാത്ത സാമ്യമുള്ളതായിരിക്കും പുതിയ സ്വിഫ്റ്റ്. ഒറ്റനോട്ടത്തിൽ മിനികൂപ്പറാണോ എന്ന് തോന്നുന്ന വിധത്തിലാണ് ഡിസൈൻ. ഡിസയറിനോട് സാമ്യമുള്ളതാണ് അകത്തളങ്ങൾ. ഇൻഫോടെയിൻമെൻറ് സിസ്റ്റവും നൽകിയിരിക്കുന്നു. കെ സിരീസ് പെട്രോൾ എൻജിനും 1.3 ലിറ്റർ ഡി.ഡി.െഎ.എസ് ഡീസൽ എൻജിനുമാണ് കാറിനുണ്ടാകുക. ഒാേട്ടമാറ്റിക് മാനുവൽ ട്രാൻസ്മിഷനുകളിൽ പുതിയ സ്വിഫ്റ്റ് വിപണിയിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.