Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇഗ്​നിസ്​ ജനുവരി 13ന്​...

ഇഗ്​നിസ്​ ജനുവരി 13ന്​ വിപണിയിൽ

text_fields
bookmark_border
ഇഗ്​നിസ്​ ജനുവരി 13ന്​ വിപണിയിൽ
cancel

മുംബൈ: മാരുതിയുടെ പുതിയ  സബ്​ ​കോംപാക്​ട്​ ക്രോസ്​ ഒാവർ ഇഗ്​നിസ്​ 2017  ജനുവരി 13ന്​ ഇന്ത്യൻ വിപണിയിലെത്തും. 2016ൽ തന്നെ വിപണിയി​െലത്തുമെന്ന്​ പ്രതീക്ഷിക്കപ്പെട്ടിരുന്ന മോഡലാണ്​ ഇഗ്​നിസ്​ . എന്നാൽ നിലവിലുള്ള മാരുതിയുടെ മോഡലുകൾക്ക്​ വൻ ഡിമാൻറ്​ കാരണമാണ്​ കമ്പനിക്ക്​ ഇഗ്​നിസിനെ 2016ൽ വിപണിയി​െലത്തിക്കാൻ സാധിക്കാതിരുന്നത്​. പ്രശ്​നങ്ങളെല്ലാം പരിഹരിച്ച്​ അടുത്ത വർഷം ജനുവരി 13ന്​ തന്നെ മാരുതി പുതിയ കാർ വിപണിയി​െലത്തിക്കും എന്നാണ്​ ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.

2016 ഡൽഹി ഒാ​േട്ടാ എക്​സ്​പോയിലായിരുന്നു ആദ്യമായി ഇഗ്​നിസിനെ മാരുതി അവതരിപ്പിച്ചത്​. ​എസ്​ ക്രോസിനും ​ബലാനോക്കും ശേഷം നെക്​സ ഡീലർഷിപ്പിലുടെ അവതരിപ്പിക്കുന്ന മോഡലാണ്​ ഇഗ്​നിസ്​. രണ്ട്​ എഞ്ചിൻ ഒാപ്​ഷനുകളിലാവും ഇഗ്​നിസിനുണ്ടാവുക. 1.2 ലിറ്ററി​െൻറ കെ സീരിസ്​ പെ​ട്രോൾ എഞ്ചിനും 1.3 ലിറ്ററി​െൻറ ഡി.ഡി.​െഎ.എസ്​ ഡീസൽ എഞ്ചിനും. അഞ്ച്​ സ്​പീഡ്​ മാനുവൽ ആൻഡ്​ ഒാ​േട്ടാമാറ്റികാണ്​​ ട്രാൻസ്​മിഷൻ.

ഡിസൈനിങിലേക്ക്​ ​ വന്നാൽ മികച്ച ഡിസൈൻ കാറിന്​ നൽകാൻ മാരുതി ശ്രമിച്ചിട്ടുണ്ട്​.ബോക്​സി പ്രൊഫൈൽ ഡിസൈനിലാണ്​ കാർ ഇറങ്ങുക​. വലിയ ബംബറും ഇ​ംപോസിങ്​ ഗ്രില്ലുമാണ്​ മുൻവശത്തെ പ്രധാന പ്രത്യേകതകൾ. ചതുരാകൃതിയിലാണ്​ ഹെഡ്​ലെറ്റ്​.​​ ഡേ​ ടൈം റണ്ണിങ്​ ലൈറ്റുകളുടെ ഡിസൈനും സ്​പോർട്ടി പ്രൊഫൈലിൽ തന്നെയാണ്​. മസ്​ക്യുലറായ വീൽ ആർച്ചാണ്​ ഡിസൈനിലെ മറ്റൊരു പ്രത്യേകത.

സ്​റ്റിയറിംഗ്​ വീലിലെ പുതിയ നി​യന്ത്രണ  സംവിധാനങ്ങൾ, സ്വിച്ചുകൾ, നോബുകൾ പുതിയ ഇൻസ്​ട്രുമെ​േൻറഷൻ ക്ലസ്​റ്റർ, സീറ്റുകൾ എന്നിവയി​െലല്ലാം മാരുതി മാറ്റം വരുത്തിയിട്ടുണ്ട്​. ഇൻഫോടെയിൻമെൻറ്​ സിസ്​റ്റത്തിൽ ആപ്പിൾ കാർ പ്ലേ ആൻഡ്രോയിഡ്​ ഒാ​േട്ടാ എന്നിവയും കൂട്ടിച്ചേർത്തിരിക്കുന്നു. ഡ്രൈവർ സൈഡ്​ എയർബാഗുകൾ എല്ലാ മോഡലിലും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്​. യൂറോ സുരക്ഷ പരിശോധനയിൽ നാല്​ സ്​റ്റാർ ലഭിച്ച വാഹനമാണ്​ ഇഗ്​നിസ്​.

ബ്രസയിലെ പോലെ കസ്​റ്റ​െമെസേഷൻ ഇഗ്​നിസിലും മാരുതി അവതരിപ്പിക്കു​മോ എന്നാണ്​ എല്ലാവരും ഉറ്റുനോക്കുന്നത്​. ഇതി​നെ കുറിച്ചുള്ള സൂചനകളൊന്നും മാരുതി നൽകിയിട്ടില്ല. നെക്​സ ഡീലർഷിപ്പിൽ ലഭ്യമാവുന്നതിൽ കുറഞ്ഞ വിലയിലുള്ള മോഡലാവും ഇഗ്​നിസ്​. 5.5 ലക്ഷമായിരിക്കും കാറി​െൻറ എക്​സ്​​ ഷോറും വില. വാഹന വിപണിയിൽ ചെറുകാറുകളുടെ സെഗ്​മെൻറിൽ  തനതായ ഇടം നേടാൻ ഇഗ്​നിസിന്​ കഴിയുമെന്നാണ്​ മാരുതി കണക്കു കൂട്ടുന്നത്​.​ 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maruti Suzuki Ignis
News Summary - Maruti Suzuki Ignis India Launch Date Revealed
Next Story