Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇനി വേറെ വണ്ടി...

ഇനി വേറെ വണ്ടി നോക്കാം; ഒാട്ടം നിർത്തി ഒമ്​നി

text_fields
bookmark_border
omni 23-malayalam news online
cancel

ഇന്ത്യൻ നിരത്തുക്കളിൽ ഒരൽപ്പം ഭീതിവിതച്ച്​ കുതിച്ചിരുന്ന വാഹനമായിരുന്നു ഒമ്​നി. കൊള്ളക്കാരുടെയും കള്ളക്കടത്ത്​ സംഘങ്ങളുടെയും വാഹനമെന്ന കുപ്രസിദ്ധി ആരോ ചാർത്തിക്കൊടുത്തതോടെയാണ്​ ഒമ്​നി​െയന്ന കുഞ്ഞൻ വണ്ടി ചുരുക്കം ചില ആളുകളിലെങ്കിലും ഭീതി നിറക്കാൻ തുടങ്ങിയത്​. എങ്കിലും പ്രായോഗികതയിൽ ഒമ്​നിയോളം പോന്ന മറ്റൊരു വാഹനമുണ്ടായിരുന്നില്ല. ഇത്​ ഒമ്​നിക്ക്​ ഒരുകൂട്ടം ആരാധകരെയും സൃഷ്​ടിച്ചിരുന്നു. എന്നാൽ, ഇവരെ നിരാശരാക്കുന്ന വാർത്തകളാണ്​ ഇപ്പോൾ പുറത്ത്​ വരുന്നത്​​. ഒമ്​നി വൈകാതെ നിരത്തൊഴിയുമെന്നാണ്​ മാരുതി അറിയിച്ചിരിക്കുന്നത്​.

2020 ഒക്​ടോബറിൽ വാഹനങ്ങൾക്ക്​ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ വരുന്നതോടെയാണ്​ ഒമ്​നിയെ നിരത്തിൽ നിന്ന്​ പിൻവലിക്കാൻ മാരുതി നിർബന്ധിതമായത്​​. ഒമ്​നി പിൻവലിക്കാൻ കമ്പനി ഒൗദ്യോഗികമായി തീരുമാനിച്ചതായി ചെയർമാൻ ആർ.സി ഭാർഗവ പറഞ്ഞു. ഇതുപോലെ മാരുതിയുടെ മറ്റ്​ മോഡലുകളായ ഇക്കോ, ആൾ​േട്ടാ 800 എന്നിവയും പിൻവലിക്കുന്നതിനെ കുറിച്ച്​ ആലോചിക്കുകയാണെന്ന്​ കമ്പനി വ്യക്​തമാക്കി.

1984ലാണ്​ മാരുതി ഒമ്​നി ഒൗദ്യോഗികമായി പുറത്തിറക്കിയത്​. 34 വർഷത്തിനിടിയിൽ രണ്ട്​ തവണ മാരുതി ഒമ്​നിയുടെ മുഖം മിനുക്കിയിരുന്നു. 1998ലും 2005ലുമായിരുന്നനു വാഹനത്തിൽ മാറ്റങ്ങൾ വരുത്തിയത്​. 766 സി.സി ത്രീ സിലിണ്ടർ എൻജിനി​​​​​െൻറ കരുത്തിലാണ്​ ഒമ്​നി ഇപ്പോൾ വിപണിയിലെത്തുന്നത്​. നാല്​ സ്​പീഡ്​ ട്രാൻസ്​മിഷനാണ്​ നൽകിയിരിക്കുന്നത്​. 35 ബി.എച്ച്​.പിയാണ്​ പരമാവധി കരുത്ത്​ 59 എൻ.എമ്മാണ്​ ടോർക്ക്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemaruthi suzkimalayalam newsmalayalam news onlinemalayalam dailyOmni
News Summary - Maruti Suzuki Omni To Be Discontinued-Hotwheels
Next Story