എസ് ക്രോസിലെ മിനുക്കുപണികൾ
text_fields2015ലാണ് മാരുതി തങ്ങളുടെ ആഡംബര സ്വപ്നങ്ങളുമായി സാധാരണക്കാരന് മുന്നിലെത്തുന്നത്. അതിനു മുമ്പ് ഗ്രാൻറ് വിറ്റാരയെന്നും കിസാഷിയെന്നുമുള്ള പേരുകളിൽ അൽപം ‘ആഢംബരം’കാണിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പരാജയമായിരുന്നു ഫലം. 2015ലെത്തുേമ്പാഴുള്ള മാറ്റങ്ങളിൽ പ്രധാനം സാധാരണക്കാരന് വേണ്ടിയുള്ള ലക്ഷ്വറികളാണ്. വിപുലമായ ഒരുക്കങ്ങളാണ് ഇതിനായി മാരുതി നടത്തിയത്. നെക്സ എന്ന പേരിൽ ആദ്യം പ്രത്യേക ഷോറും ശൃഖല സംവിധാനിച്ചു. തങ്ങളുടെ ആദ്യ ക്രോസോവറായ എസ് ക്രോസാണ് പ്രീമിയം ലക്ഷ്വറി വിഭാഗത്തിൽ ആദ്യം അവതരിപ്പിച്ചത്. പിന്നീട്, ബലേനോയും ഇഗ്നിസും വന്നു.
മാരുതിയുടെ ജനപ്രിയതയുമായി താരതമ്യെപ്പടുത്തിയാൽ എസ് ക്രോസിെൻറ വിൽപന കുറവായിരുന്നെന്ന് പറയാം. രണ്ട് വർഷംകൊണ്ട് 53000 എസ് ക്രോസുകളാണ് വിപണിയിലെത്തിയത്. 8.5ലക്ഷത്തിൽ തുടങ്ങി 12.5 ലക്ഷം വരെയായിരുന്നു വില. ഉയർന്ന മോഡലിൽ ഫിയറ്റിെൻറ ഇറക്കുമതി ചെയ്ത 1.6ലിറ്റർ എൻജിനും ഉൾപ്പെടുത്തിയിരുന്നു. വില കൂടുതലും രൂപത്തിലെ ആകർഷകത്വക്കുറവുമായിരുന്നു എസ് ക്രോസിനെ ഉപഭോക്താക്കളിൽനിന്ന് അകറ്റാൻ കാരണം. കഴിഞ്ഞ രണ്ടുവർഷവും മാരുതി എസ് ക്രോസ് ഉടമകളുടെ അഭിപ്രായം സ്വരൂപിക്കുകയായിരുന്നു. ഇത്തരം പ്രതികരണങ്ങളിൽനിന്ന് പാഠമുൾക്കൊണ്ട് എസ് ക്രോസിൽ മാറ്റം വരുത്തിയിരിക്കുകയാണ് കമ്പനി. രൂപത്തിലും എൻജിനിലും ഉൾപ്പടെ നിരവധി സവിശേഷതകളോടെ പുതിയ എസ് ക്രോസ് വന്നിരിക്കുന്നു.
മാറ്റങ്ങളിൽ പ്രധാനം പുറം ഭാഗത്താണ്. ഗ്രില്ലുകൾ മൊത്തത്തിൽ പുതിയതായി. 10 ക്രോം ബാറുകൾ നിരത്തിവച്ച് അതിനുചുറ്റും ദീർഘചതുരത്തിലുള്ള വെള്ളിത്തിളക്കം നൽകിയ പുതിയ ഗ്രില്ല് ഗാംഭീര്യമുള്ളതാണ്. ബി.എം.ഡബ്ലു ഫൈവ് സീരീസിനെ അനുസ്മരിപ്പിക്കുമെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. പുതിയ ബോണറ്റ് കൂടുതൽ മസിലുവിരിച്ച് നല്ല വടിവുകേളാടെ നിൽക്കുകയാണ്. ഏറ്റവും ഉയർന്ന ആൽഫ വിഭാഗത്തിൽ എൽ.ഇ.ഡി പ്രോജക്ടർ ലൈറ്റുകളും ഡെ ടൈം റണ്ണിങ്ങ് ലാമ്പുകളുമുണ്ട്. താഴെയുള്ള വാഹനങ്ങളിൽ ഹാലജൻ ലൈറ്റുകളാണ്. പുതിയ ബമ്പറും നല്ല എടുപ്പുള്ളതാണ്. 16 ഇഞ്ച് വീലുകൾ വാഹന വലുപ്പത്തിന് ചേരുന്നത്. പിന്നിെല എൽ.ഇ.ഡി ടെയിൽ ലാമ്പുകളും ആകർഷകം. ഉള്ളിൽ മാറ്റങ്ങളധികമില്ല. ലക്ഷ്വറി വിഭാഗത്തിൽപ്പെടുമെങ്കിലും ആഢംബരം അനുഭവിക്കാനുതകുന്ന ഉൾവശമല്ല എസ് ക്രോസിന്. പ്ലാസ്റ്റിക്കിെൻറ അതിപ്രസരം അലോസരപ്പെടുത്തും.
ടച്ച്സ്ക്രീൻ പഴയതും സാധാരണ മാരുതിയിൽ കാണുന്നതുമാണ്. ആപ്പിൾ കാർ പ്ലേയും ആൻഡ്രോയ്ഡ് ഒാേട്ടായും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന വേരിയൻറിൽ ലെതർ സീറ്റുകളാണ്. ഉള്ളിലെ സ്ഥലസൗകര്യം മികച്ചതാണ്. നാലുപേർക്ക് സുഖമായും അഞ്ചുപേർക്ക് ഞെരുങ്ങിയും ഇരിക്കാം. പിന്നിൽ എ.സി വെൻറുകളില്ല. ബൂട്ട് വിശാലമാണ്. മുതിർന്നൊരാൾക്ക് സുഖമായി കയറിയിരിക്കാനുള്ള ഇടം ബൂട്ടിലുണ്ട്. ഒാേട്ടാമാറ്റിക് ഹെഡ്ലൈറ്റുകൾ, റെയിൻ സെൻസിങ് വൈപ്പറുകൾ, ക്രൂസ് കൺട്രോൾ, ഇരട്ട എയർബാഗുകൾ, എ.ബി.എസ് തുടങ്ങിയ പ്രത്യേകതകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ചെറിയ മാറ്റങ്ങളോടെ പഴയ 1.3 ലിറ്റർ ഡീസൽ എൻജിൻ തെന്നയാണ് പുതിയ വാഹനത്തിലും ഉൾപ്പെടുത്തിയിരിക്കുന്നത്. 90ബി.എച്ച്.പി കരുത്തും 200എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും. എൻജിനിൽ മാരുതിയുടെ സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജി ഉൾപ്പെടുത്തിയതാണ് മറ്റൊരു പ്രത്യേകത. ഒാടിക്കുേമ്പാൾ വലിയ വ്യത്യാസമൊന്നും അനുഭവപ്പെടിെല്ലങ്കിലും ഇന്ധനക്ഷമതയിലും ടോർക്കിലും ഇത് മാറ്റം വരുത്തുമെന്നാണ് സുസുക്കി എൻജിനീയർമാർ പറയുന്നത്. ബ്രേക്കിങ് പവറിനെ കരുത്താക്കി മാറ്റാനും ഹൈബ്രിഡിനാകും. നേരത്തെ സിയാസിലൊക്കെ ഉൾപ്പെടുത്തിയിരുന്ന സംവിധാനം തന്നെയാണിത്.
പഴയ 1.6ലിറ്റർ എൻജിൻ ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ ഹൈബ്രിഡുകൾക്ക് സർക്കാർ നൽകിയിരുന്ന നികുതി ഇളവുകൾ ജി.എസ്.ടി വന്നപ്പോൾ ഒഴിവാക്കിയതിനാൽ വാഹനത്തിെൻറ വില കൂടാനാണ് പുതിയ മാറ്റം ഇടയാക്കുക. 8.5ലക്ഷം മുതൽ 11.5വരെയാണ് പുതിയ എസ് േക്രാസിെൻറ പ്രതീക്ഷിക്കപ്പെടുന്ന വില. ഇന്ധനക്ഷമത 20ന് മുകളിൽ ലഭിക്കും. ഹ്യൂണ്ടായ് ക്രെറ്റയായിരിക്കും പ്രധാന എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.