എസ്.യു.വി സ്റ്റൈലിലൊരു ഹാച്ച്ബാക്ക്; മാരുതി എസ് പ്രെസോ എത്തുന്നു
text_fieldsമാരുതി സുസുക്കി 2018 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച എസ് പ്രെസോ ഇന്ത്യ വിപണിയിലേക്ക് എത്തുന്നു. സെപ്തം ബർ 30ന് കാർ ഇന്ത്യയിൽ അവതരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്.യു.വി സ്റ്റൈലിലുള്ള ഹാച്ച് ബാക്കാണ് എസ ് പ്രെസോ. റെനോ ക്വിഡ്, ഡാറ്റ്സൺ ഗോ തുടങ്ങിയ മോഡലുകൾക്കാവും എസ് പ്രസോ വെല്ലുവിളി ഉയർത്തുക.
മാരുതിയ ുടെ ഹെർട്ടാടെക്ട് പ്ലാറ്റ്ഫോമിലാണ് എസ് പ്രെസോ ഒരുങ്ങുന്നത്. ടോൾ ബോയ് ലുക്കിലാവും കാർ എത്തുകയെന്ന് സൂചനയുണ്ട്. ബംബറിൽ ക്ലാഡിങ്ങുകൾ നൽകി ഡിസൈൻ പരമാവധി മനോഹരമാക്കാൻ മാരുതി ശ്രമിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് ഓട്ടോ ആപ്പിൾ കാർ പ്ലേ തുടങ്ങിയ സംവിധാനങ്ങളെ പിന്തുണക്കുന്ന ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റവും മോഡലിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന.
1.0 ലിറ്റർ കെ സീരിസ് പെട്രോൾ എൻജിനിൻെറ കരുത്തിലാണ് എസ് പ്രസോ വിപണിയിലേക്ക് എത്തുക. ആൾട്ടോ, സെലീറിയോ, വാഗണർ തുടങ്ങിയ മോഡലുകളിൽ മാരുതി ഈ എൻജിനാണ് ഉപയോഗിച്ചത്. 67 ബി.എച്ച്.പി കരുത്തും 90 എൻ.എം ടോർക്കും എൻജിൻ നൽകും. അഞ്ച് സ്പീഡ് മാനുവലിനൊപ്പം ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഉണ്ടാകും. ലിറ്ററിന് 25 കിലോ മീറ്ററായിരിക്കും മൈലേജ്. ഏകദേശം 3.5 ലക്ഷം രൂപയായിരിക്കും വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.