ബ്രെസയുടെ പെട്രോൾ പതിപ്പ് അടുത്ത വർഷമെത്തും
text_fieldsമാരുതി സുസുക്കിയുടെ വിറ്റാര ബ്രെസയുടെ പെട്രോൾ പതിപ്പ് അടുത്ത വർഷമെത്തും. 2016ലാണ് മാരുതി ബ്രെസയെ ഇന്ത്യൻ വി പണിയിൽ പുറത്തിറക്കിയത്. ഡീസൽ എൻജിനിൽ മാത്രമാണ് ബ്രെസ പുറത്തിറങ്ങിയിരുന്നത്. എന്നാൽ, മലിനീകരണം കുറക്കുന്നത ിൻെറ ഭാഗമായി ഡീസൽ കാറുകൾ പിൻവലിക്കാൻ മാരുതി തീരുമാനിച്ചതിന് ശേഷമാണ് ബ്രെസയിലും പെട്രോൾ എൻജിൻ എത്തുന്നത്.
ബി.എസ് 6 നിലവാരത്തിലുള്ള കെ.15ബി 1.5 ലിറ്റർ പെട്രോൾ എൻജിനായിരിക്കും ബ്രെസയിലെത്തുക. കഴിഞ്ഞ വർഷം സിയാസിലാണ് മാരുതി ഈ എൻജിൻ ആദ്യമായി അവതരിപ്പിച്ചത്. ഇപ്പോൾ എർട്ടിഗയും ഈ എൻജിനുമായി പുറത്തിറങ്ങുന്നുണ്ട്. മാരുതിയുടെ വരാനിരിക്കുന്ന മോഡൽ എക്സ്.എൽ 6നും ഇതേ എൻജിൻ തന്നെയാവും കരുത്ത് പകരുക.
105 എച്ച്.പി കരുത്തും 138 എൻ.എം ടോർക്കും എൻജിൻ നൽകും. മാരുതിയുടെ സ്മാർട്ട് ഹൈബ്രിഡ് സിസ്റ്റവും എൻജിനൊപ്പം ഇണക്കി ചേർത്തിട്ടുണ്ട്. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലായിരിക്കും ബ്രെസ വിപണിയിലെത്തുക. പിന്നീട് 4 സ്പീഡ് ഓട്ടോമാറ്റിക് കൂടി മാരുതി കൂട്ടിച്ചേർക്കും. ഹ്യുണ്ടായ് വെന്യു, മഹീന്ദ്ര എക്സ്.യു.വി 300, ഫോഡ് ഇക്കോസ്പോർട്ട്, ടാറ്റ നെക്സോൺ തുടങ്ങിയ മോഡലുകൾക്കായിരിക്കും പെട്രോൾ ബ്രെസ വെല്ലുവിളിയാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.