പുതുവർഷത്തിൽ എത്തുന്നു മാരുതിയുടെ കിടിലൻ മോഡലുകൾ
text_fieldsഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള കാർ നിർമാതാക്കളാണ് മാരുതി സുസുക്കി. പുതുവർഷത്തിൽ ഇഗ്നിസ് എന്ന മോഡലിനെ രംഗത്തിറക്കി കൊണ്ടാണ് മാരുതി വിപണി പിടിക്കാനൊരുങ്ങുന്നത്. ഇതിനൊടപ്പം തന്നെ നിരവധി മോഡലുകൾ മുഖം മിനുക്കി മാരുതി വിപണിയിൽ അവതരിപ്പിക്കുന്നുണ്ട്. ബലനോ, സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസയർ, എന്നിവർ മുഖം മിനുക്കി വിപണിയിലെത്തുമെന്ന് മാരുതി ഉറപ്പു നൽകുന്നു.
മാരുതി ഇഗ്നിസ്
വിപണിയിൽ മാരുതിയുടെ തുറിപ്പ് ചീട്ടാണ് ഇഗ്നിസ്. സബ്കോംപാക്ട് എസ്.യു.വി വിഭാഗത്തിൽ ഇഗ്നിസിലൂടെ കളം വാഴാമെന്നാണ് മാരുതി കണക്ക് കൂട്ടുന്നത്. ജനുവരി 13നാണ് ഇന്ത്യൻ വിപണിയിൽ ഇഗ്നിസ് പുറത്തിറങ്ങുന്നത്. കാറിനായുള്ള ബുക്കിങ് മാരുതി ആരംഭിച്ച് കഴിഞ്ഞു.
2016 ഡൽഹി ഒാേട്ടാ എക്സ്പോയിലായിരുന്നു ആദ്യമായി ഇഗ്നിസിനെ മാരുതി അവതരിപ്പിച്ചത്. എസ് ക്രോസിനും ബലാനോക്കും ശേഷം നെക്സ ഡീലർഷിപ്പിലുടെ അവതരിപ്പിക്കുന്ന മോഡലാണ് ഇഗ്നിസ്. രണ്ട് എഞ്ചിൻ ഒാപ്ഷനുകളിലാവും ഇഗ്നിസിനുണ്ടാവുക. 1.2 ലിറ്ററിെൻറ കെ സീരിസ് പെട്രോൾ എഞ്ചിനും 1.3 ലിറ്ററിെൻറ ഡി.ഡി.െഎ.എസ് ഡീസൽ എഞ്ചിനും.
ഡിസൈനിങിലേക്ക് വന്നാൽ മികച്ച ഡിസൈൻ കാറിന് നൽകാൻ മാരുതി ശ്രമിച്ചിട്ടുണ്ട്. ബോക്സി പ്രൊഫൈൽ ഡിസൈനിലാണ് കാർ ഇറങ്ങുക. വലിയ ബംബറും ഇംപോസിങ് ഗ്രില്ലുമാണ് മുൻവശത്തെ പ്രധാന പ്രത്യേകതകൾ. ചതുരാകൃതിയിലാണ് ഹെഡ്ലെറ്റ്. ഡേ ടൈം റണ്ണിങ് ലൈറ്റുകളുടെ ഡിസൈനും സ്പോർട്ടി പ്രൊഫൈലിൽ തന്നെയാണ്. മസ്ക്യുലറായ വീൽ ആർച്ചാണ് ഡിസൈനിലെ മറ്റൊരു പ്രത്യേകത.
സ്റ്റിയറിംഗ് വീലിലെ പുതിയ നിയന്ത്രണ സംവിധാനങ്ങൾ, സ്വിച്ചുകൾ, നോബുകൾ പുതിയ ഇൻസ്ട്രുമെേൻറഷൻ ക്ലസ്റ്റർ, സീറ്റുകൾ എന്നിവയിെലല്ലാം മാരുതി മാറ്റം വരുത്തിയിട്ടുണ്ട്. ഇൻഫോടെയിൻമെൻറ് സിസ്റ്റത്തിൽ ആപ്പിൾ കാർ പ്ലേ ആൻഡ്രോയിഡ് ഒാേട്ടാ എന്നിവയും കൂട്ടിച്ചേർത്തിരിക്കുന്നു. ഡ്രൈവർ സൈഡ് എയർബാഗുകൾ എല്ലാ മോഡലിലും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. യൂറോ സുരക്ഷ പരിശോധനയിൽ നാല് സ്റ്റാർ ലഭിച്ച വാഹനമാണ് ഇഗ്നിസ്.
ബ്രസയിലെ പോലെ കസ്റ്റെമെസേഷൻ ഇഗ്നിസിലും മാരുതി അവതരിപ്പിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിനെ കുറിച്ചുള്ള സൂചനകളൊന്നും മാരുതി നൽകിയിട്ടില്ല. നെക്സ ഡീലർഷിപ്പിൽ ലഭ്യമാവുന്നതിൽ കുറഞ്ഞ വിലയിലുള്ള മോഡലാവും ഇഗ്നിസ്.
ബലാനോ ആർഎസ്
ബലാനോയുടെ പെർഫോമൻസ് വേർഷനാണ് പുതുവർഷത്തിൽ മാരുതി വിപണിയിലെത്തിക്കുന്ന മറ്റൊരു മോഡൽ. 1.0 ലിറ്റർ ബൂസ്റ്റർ ജെറ്റ് ഡയറക്ട് ഇൻജക്ഷൻ ടർബോ പെട്രോൾ എഞ്ചിനാണ് ബലോനോക്ക്. 112bhp പവറും 175Nm ടോർക്കും ഇൗ എഞ്ചിനും ഉൽപ്പാദിപ്പിക്കും. ഫിയറ്റ് പുന്തോ, അബാർത്ത്, ഫോക്സ്വാഗൺ പോളോ ജി.ടി എന്നിവക്കാവും ബലാനോ വെല്ലുവിളിയുയർത്തുക.
മാരുതി സ്വിഫ്റ്റ്
ഇൻറിരിയർ പുർണമായും ബ്ലാക്ക് തീമിലാണ്. സെൻറർ കൺസോളിലും മാറ്റങ്ങൾ പ്രകടമാണ്. ജപ്പാനിൽ പുറത്തിറങ്ങുന്ന കാറിനോട് സാമ്യമുള്ള മോഡൽ തന്നെയാവും ഇന്ത്യയിലും മാരുതി പുറത്തിറക്കുക എന്നാണ് സൂചന. കാറിെൻറ െഹെബ്രിഡ് വേർഷനും ജപ്പാനിൽ മാരുതി പുറത്തിറക്കുമെന്നാണ് അറിയുന്നത്.
1.2 ലിറ്റർ കെ സിരീസ് പെട്രോൾ എഞ്ചിനും 1.3 ലിറ്റൽ ഡി.ഡി.െഎ.എസ് എഞ്ചിനും കാറിന് നൽകുക. ഒാേട്ടാമാറ്റിക് ട്രാൻസ്മിഷനാണ് കാറിന് മാരുതി നൽകുക. എന്നാൽ കൂടുതൽ പവർ ഇൗ എഞ്ചിനുകളിൽ നിന്ന് ലഭിക്കും.
സ്വിഫ്റ്റ് ഡിസയർ
ഡിസയറിെൻറ പരിഷ്കരിച്ച പതിപ്പാണ് മാരുതിയുടെ പുതുവർഷത്തിലെ പ്രതീക്ഷ. നിരവധി പ്രത്യേകതകളാണ് പുതിയ സ്വിഫ്റ്റിൽ മാരുതി ഉൾക്കൊള്ളിച്ചിരിക്കുന്നത്.
പുതിയ ഹെഡ്ലാമ്പ്, ഡേ ടൈം റണ്ണിങ് ലൈറ്റുകൾ, പരിഷ്കരിച്ച ഗ്രില്ല്്, പുതിയ ബംബർ, ഫോഗ് ലാമ്പും ഇവയെല്ലാമാണ് ഡിസയറിെൻറ മുൻവശത്തെ പ്രധാനപ്രത്യേകതകൾ. വശങ്ങളിൽ പറയത്തക്ക വ്യത്യാസമൊന്നും കമ്പനി വരുത്തിയിട്ടില്ല. എന്നാൽ കാറിെൻറ പിൻവശത്ത് മാരുതി വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ എൽ.ഇ.ഡി ടെയിൽ ലാമ്പ് പരിഷ്കരിച്ച പിൻബംബർ എന്നിവയാണ് പിൻവശത്തെ പ്രധാനമാറ്റങ്ങൾ.
ഇൻറിരിയറിെന കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും അതിലും ചില മാറ്റങ്ങൾക്ക് മാരുതി മുതിരും എന്നാണ് അറിയാൻ കഴിയുന്നത്. ഡ്യുവൽ ടോൺ ഇൻറിരിയറാവും കാറിനായി നൽകുക. കീ ലെസ്സ് എൻട്രി, എഞ്ചിൻ സ്റ്റാർട്ട് ആൻഡ് സ്റ്റോപ്പ് ബട്ടൺ, ടച്ച് സ്ക്രീനോട് കൂടിയ ഇൻഫോടെയിൻമെൻറ് സിസ്റ്റം, റിവേഴ്സ് കാമറ, സ്റ്റീയറിങിലെ നിയന്ത്രണ സംവിധാനങ്ങൾ, എ.ബി.എസ്, ഇ.ബി.ഡി എന്നിവയെല്ലാമാണ് കാറിെൻറ മറ്റ് പ്രത്യേകതകൾ.
സ്വിഫ്റ്റ് ഡിസയർ ഇൗ വർഷം മെയ് മാസത്തിൽ മാരുതി പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലും, 1.3 ലിറ്റർ ഡീസൽ എഞ്ചിനിലും വാഹനം ലഭ്യമാവുമെന്നാണ് പ്രതീക്ഷ. ഒാേട്ടാമാറ്റിക് ഗിയർ സംവിധാനം കൂടി മാരുതി കൂട്ടിച്ചേർക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.