ലോക്ഡൗണിനിടെ മെഴ്സിഡെസ് ബെൻസ് ഇ-350 ഡി വിപണിയിൽ
text_fieldsഇ-ക്ലാസ് സെഡാെൻറ പുതിയ വകഭേദം പുറത്തിറക്കി മെഴ്സിഡസ്. മാസങ്ങൾക്ക് മുമ്പ് പിൻവലിച്ച ഇ-350 ഡിയാണ് വീണ്ട ും ഇന്ത്യൻ വിപണിയിൽ അവതരിക്കുന്നത്. ബി.എസ് 6 ഡീസൽ എൻജിനുമായാണ് ഇ 350 ഡി എത്തുന്നത്. എസ് 350 ഡി, ജി 350 ഡി, ജി.എൽ.ഇ 400 ഡ ി തുടങ്ങിയ മോഡലുകളിലെ എൻജിനാണ് ഇ-350 ഡിയിലും.
ഒ.എം 656 കുടുംബത്തിലെ 3.0 ലിറ്റർ വി 6 ഡീസൽ എൻജിനാണ് മെഴ്സിഡസിെൻറ ഇ ക്ലാസിന് കരുത്ത് പകരുന്നത്. 282 ബി.എച്ച്.പിയാണ് പരമാവധി കരുത്ത്. 620 എൻ.എമ്മാണ് ടോർക്ക്. 9 ജി ട്രോണിക് ഓട്ടോമാറ്റിക്കാണ് ട്രാൻസ്മിഷൻ. 5.7 സെക്കൻഡിൽ 100 കിലോ മീറ്റർ വേഗത കൈവരിക്കും. 250 കി.മീറ്ററാണ് പരമാവധി വേഗത.
18 ഇഞ്ച് അലോയ് വീലുകളാണ് മോഡലിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. യാത്ര സുഖത്തിനായി എയർ സസ്പെൻഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. മുന്നിലും പിന്നിലും വയർലെസ്സ് ചാർജിങ്, ഇലക്ട്രിക്കായി ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ, എൽ.ഇ.ഡി ഹെഡ്ലാമ്പ്, എൽ.ഇ.ഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, 360 ഡിഗ്രി കാമറ, റിയർ എൻറർടൈൻമെൻറ് സ്ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെേൻറഷൻ കൺസോൾ എന്നിവയാണ് മറ്റ് സവിശേഷതകൾ. 75.29 ലക്ഷമാണ് ബെൻസ് ഇ.350 ഡിയുടെ ഷോറും വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.