എക്സ് ക്ലാസുമായി ബെൻസ് എത്തുന്നു
text_fields
ന്യുയോർക്ക്: ആഡംബര കാറുകളുടെ നിർമ്മാണത്തിലെ അതികായരായ 'മെഴ്സിഡസ് ബെൻസ്' പുതിയ എക്സ് ക്ളാസുമായി രംഗത്തെത്തുന്നു. പിക് അപ്പ് വാഹനങ്ങളാവും ഈ ശ്രേണിയിൽ ബെൻസ് നിർമ്മിക്കുക. എക്സ് ക്ളാസ് ശ്രേണിയിലുള്ള എക്സ്പോളർ, അഡ്വെഞ്ചർ എന്നീ രണ്ടു വാഹനങ്ങളുടെ കൺസെപ്പ്റ്റ് മോഡലുകൾ ബെൻസ് വിപണിയിൽ അവതരിപ്പിച്ചു.
മറ്റു പിക്അപ്പുകളിൽ നിന്ന് ബെൻസിെൻറ പിക് അപ്പുകളെ വ്യത്യസ്തമാക്കുന്നത് പ്രീമിയം ഫീച്ചറുകളാണ്. ബെൻസിെൻറ തന്നെ സി ക്ളാസിൽ നിന്നും വി ക്ളാസിൽ നിന്നും കടം കൊണ്ടിട്ടുള്ള ഇൻറിരിയറാണ് പുതിയ ട്രക്കുൾക്ക് ബെൻസ് നൽകിയിട്ടുള്ളത്. മികച്ച ആക്സിലോടുകുടിയ പുതിയ സസ്പെൻഷൻ, കോയിൽ സ്പ്രിങ്ങോടുകുടിയ പിൻഭാഗത്തെ ആക്സിലുകൾ എന്നിവയെല്ലാം മികച്ച യാത്ര സുഖമാണ് വാഹനത്തിന് നൽകുന്നത്.
പ്രീമിയം മോഡലിൽ v6 ഡീസൽ 4MATIC എഞ്ചിനാണ് ഉണ്ടാവുക. ആൾ വീൽ ഡ്രെവും ട്രാക്സൺ കൺട്രോളർ സിസ്റ്റവും ഇണക്കി ചേർത്തിട്ടുണ്ട് ദുർഘടമായ റോഡ് സാഹചര്യങ്ങളിൽ എളുപ്പത്തിൽ നീങ്ങാൻ പിന്നിലുള്ള രണ്ട് ആക്സിലുകൾ വാഹനത്തെ സഹായിക്കുന്നു. 1.1 ടൺമുതൽ 3 ടണ്ണുവെരയാണ് വാഹനങ്ങളുടെ പരമാവധി ഭാരവാഹക ശേഷി.2017ലാവും വാഹനം നിരത്തിലിറങ്ങുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.