റോൾസ് റോയ്സ് വിറക്കുമോ; അത്യാഡംബരം മയ്ബാക് ജി.എൽ.എസ് 600
text_fieldsദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് മെഴ്സിഡെസ്-മയ്ബാക് ജി.എൽ.എസ് 600 ആഗോള വിപണിയിൽ അവതരിപ്പിച്ചു. ആ ഡംബര എസ്.യു.വി വിപണിയിലെ തമ്പുരാക്കൻമാരായ ബെൻറലി ബെൻറയാഗ, റോൾസ് റോയ്സ് കള്ളിനൻ, മസരട്ടി ലാവൻറ എന്നിവയേ ാട് നേരിട്ട് എറ്റുമുട്ടാൻ തന്നെയാണ് ജി.എൽ.എസ് 600െൻറ ലക്ഷ്യം. നാല്്, അഞ്ച് സീറ്റ് ഓപ്ഷനുകളിൽ എസ്.യു. വി വിപണിയിലെത്തും.
4.0 ലിറ്റർ V8 എൻജിനുമായെത്തുന്ന ജി.എൽ.എസിെൻറ പരമാവധി കരുത്ത് 542 ബി.എച്ച്.പിയാണ്. 730 എൻ.എമ്മാണ് ടോർക്ക്. 9 ജി-ട്രോണിക് ഓട്ടോമാറ്റിക്കാണ് ട്രാൻസ്മിഷൻ. ഇതിനൊപ്പം അധിക കരുത്തിനായി 48 വോൾട്ട് ഇ.ക്യു ബൂസ്റ്റ് സിസ്റ്റവും എസ്.യു.വിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 21 ബി.എച്ച്.പി കരുത്തും 250 എൻ.എം ടോർക്കും അവശ്യ ഘട്ടങ്ങളിൽ ഇ.ക്യു ബൂസ്റ്റ് സിസ്റ്റം എസ്.യു.വിക്ക് നൽകും. 2020 മധ്യത്തോടെ എസ്.യു.വി ആഗോള വിപണിയിലെത്തും.
കരുത്തുറ്റൊരു വന്യമൃഗത്തിെൻറ രൂപഭാവങ്ങളാണ് ജി.എൽ.എസിന്. ക്രോമിൽ പൊതിഞ്ഞതാണ് ഗ്രില്ലും സ്കിഡ് പ്ലേറ്റും. ബോണറ്റിലെ വരകളെല്ലാം തനത് ജി.എൽ.എസ് ശൈലിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ക്രോമിൽ തന്നെയാണ് ബി പില്ലറിേൻറയും ഡിസൈൻ. ലോഗോ ഡി പില്ലറിലാണ് നൽകിയിരിക്കുന്നത്. പിൻവശവും ആഡംബരം നിറച്ചാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
അത്യാഡംബരത്തോടെയാണ് ബെൻസ് ജി.എൽ.എസ് 600െൻറ ഇൻറീരിയർ ഒരുക്കിയിരിക്കുന്നത്. ബെൻസിെൻറ ക്ലാസ് വിളിച്ചോതുന്നതാണ് നാപ്പ ലെതറിൽ തുന്നിയ സീറ്റുകൾ. ആകാശ കാഴ്ചകൾ കാണാൻ വലിയ സൺറൂഫും ഒരുക്കിയിട്ടുണ്ട്. മടക്കാവുന്ന ടേബിൾ, റഫിജറേറ്റർ, ഷാംപെയ്ൻ ബോട്ടിലുകൾക്കുള്ള സ്ഥലം എന്നിവ ബെൻസ് ഇൻറീരിയറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 12.3 ഇഞ്ച് സ്ക്രീനും ഇൻറീരിയറിെൻറ ഭാഗമാണ്. സുഖകരമായ യാത്രക്കായി എയർമാറ്റിക് എയർ സസ്പെൻഷൻ സിസ്റ്റം, അഡാപ്റ്റീവ് ഡാപിങ് സിസ്റ്റം പ്ലസ്, ഇ ആക്ടീവ് ബോഡി കൺട്രോൾ എന്നിവയെല്ലാം ബെൻസ് ഉൾക്കൊള്ളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.